കണ്ണൂർ: ദിലീപിനും കാവ്യക്കുമൊപ്പം മകൾ മകൾ മഹാലക്ഷ്‌മിയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അപൂർമായി മഹാലക്ഷ്‌മിയുടെ ചിത്രം കണ്ട ആരാധകർ സംഭവം ഏറ്റെടുക്കുകയും ചെയ്‌തു. എന്നാൽ ചിത്രത്തിൽ കുട്ടിയുടെ മുഖം വ്യക്തമല്ലെന്നും ആരാധകർ പരിഭവം പറഞ്ഞു.
ഇതിനിടെ വീണ്ടും മഹാലക്ഷ്‌മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ദിലീപിനും കാവ്യക്കുമൊപ്പം വിദേശ യാത്രക്കുള്ള തയാറെടുപ്പിലാണ് മഹാലക്ഷ്‌മിയെന്നാണ് ലഭ്യമായ വിവരം.
കണ്ണൂർ എയർപോർട്ടിലെത്തിയ ഇവരുടെ ചിത്രം ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയായിരുന്നു. എന്തായാലും ഇത്തവണ ചിത്രത്തിൽ മഹാലക്ഷ്‌മിയുടെ മുഖം വ്യക്തമാണ്.
കാവ്യ ലഗേജുകളുമായി നിങ്ങുമ്പോൾ മഹാലക്ഷ്‌മി ദിലീപിന്‍റെ തോളിൽ കിടക്കുന്നതാണ് ചിത്രം. ചില വിവാഹങ്ങളില്‍ പങ്കെടുക്കാൻ മഹാലക്ഷ്‌മി ജനിച്ചതിന് ശേഷവും കാവ്യ പൊതുവേദിയില്‍ എത്തിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: