www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1871) Mostreaded (1617) Crime (1467) National (1235) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

വിരൂപനായ ഞാൻ സുന്ദരനായി; യുവാവിന്‍റെ സൗന്ദര്യ രഹസ്യം ഇതാണ്

Share it:


വികൃതമായ രൂപം മാറി അതിസുന്ദരനായി മാറിയ ചെറുപ്പക്കാരന്‍റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിയറ്റ്നാം സ്വദേശിയായ യുവാവാണ് ഈ താരം. യുവാവിന്‍റെ ഒരു പഴയ ചിത്രവും ഇപ്പോൾ അതിസുന്ദരനായുള്ള പുതിയ ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഒൻപത് പ്ലാസ്റ്റിക് സർജറി നടത്തിയാണ് താൻ സുന്ദരനായതെന്ന് യുവാവ് പറയുന്നു. ക്യൂൻ എന്നാണ് ഇയാളുടെ പേര്. മുഖത്തിന്‍റെ ആകൃതി മുതൽ കണ്ണും മൂക്കും വരെ വ്യത്യാസമുണ്ട്. സോഷ്യൽ മീഡിയയിൽ പലരും ഇത് ഒരാൾ തന്നെയാണോ എന്ന സംശയം ഉന്നയിക്കുന്നുണ്ട്. പഴയ രൂപം മൂലം എല്ലായിടത്തും താൻ പരിഹസിക്കപ്പെട്ടുവെന്ന് യുവാവ് പറയുന്നു.

ജോലിക്കായുള്ള ഒരു അഭിമുഖത്തിനിടെ ആ സ്ഥാപനത്തിന്‍റെ മുതലാളി പോലും കളിയാക്കി ചിരിച്ചുവെന്നും, നാണക്കേട് മൂലം പ്ലാസ്റ്റിക് സർജറി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും യുവാവ് പറഞ്ഞു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ പോലും തിരിച്ചറിഞ്ഞില്ലെന്നും ഇരുപത്തിയാറുകാരൻ പറയുന്നു. 

സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് പ്ലാസ്റ്റിക് സർജറി ചെയ്‌തത്‌ എന്നും  യുവാവ് പറഞ്ഞു. 'എല്ലായ്‌പ്പോഴും ശക്തനായിരിക്കുക, നിങ്ങൾക്ക് ഏറ്റവും ആത്മവിശ്വാസമുള്ള സൗന്ദര്യം കണ്ടെത്തുക.'- യുവാവ് അഭിപ്രായപ്പെട്ടു.നിലവിൽ സൈഗോണിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ് ക്യൂൻ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Viral

Post A Comment: