യുവാക്കളിൽ പോലും ഹൃദയാഘാതം അപ്രതീക്ഷിത മരണം സൃഷ്‌ടിക്കുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. മാറുന്ന ജീവിത ശൈലി തന്നെയാണ് ഹൃദയാഘാതത്തിനു കാരണമായിക്കൊണ്ടിരിക്കുന്നത്. എപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നതെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നാണ് ഈ രോഗത്തെ ലോകം മുഴുവൻ ഭയക്കുന്നതിനു കാരണവും.
എന്നാൽ ഹൃദയാഘാതവുമായി ബന്ധപ്പെട്ട് വേറിട്ട ഒരു പഠനം നടത്തിയിരിക്കുകയാണ് സ്വീഡനിലെ ഒരു വിഭാഗം ഗവേഷകർ. പലര്‍ക്കും ഹൃദയസ്തംഭനം വരാറുള്ളത് തിങ്കളാഴ്ചയാണെന്നാണ് സ്വീഡനിലെ ഉപ്‌സാല, ഉമിയ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
സ്വീഡ്ഹാര്‍ട്ട് എന്ന സ്വീഡിഷ് ദേശീയ ക്വാളിറ്റി റജിസ്ട്രിയില്‍ 2006 മുതല്‍ 2013 വരെ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഹൃദയസ്തംഭന കേസുകളാണ് പഠനത്തിന്‍റെ ഭാഗമായി വിലയിരുത്തിയത്. 1.56 ലക്ഷം പേര്‍ക്കാണ് ഇക്കാലയളവില്‍ ഹൃദയസ്തംഭനം റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും തിങ്കളാഴ്ചയുണ്ടായതാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ശൈത്യകാല ദിനങ്ങളിലും തിങ്കളാഴ്ചകളിലും ആളുകള്‍ കൂടുതല്‍ സമ്മര്‍ദത്തിലായതിനാല്‍ ഈ ദിനങ്ങളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. അതേ സമയം വേനലവധി കാലത്തും വാരാന്ത്യങ്ങളിലും ഹൃദയസ്തംഭന സാധ്യത കുറവാണ്. ഈ ദിനങ്ങളില്‍ ആളുകള്‍ കൂടുതലും വിശ്രമത്തിലായിരിക്കുമെന്നതിനാല്‍ അവരുടെ സമ്മര്‍ദം കുറവായിരിക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: