വരൻ മാറിപ്പോയെന്ന് പറഞ്ഞ് വിവാഹ മണ്ഡപത്തിൽ നിന്നും വധു ഇറങ്ങിപോയി. ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. പെണ്ണുകാണൽ ചടങ്ങ് ഇല്ലാതിരുന്നതിനാൽ വാട്‌സാപ്പിലൂടെയാണ് വരനും വധുവും പരസ്‌പരം കണ്ടതും വിവാഹത്തിനു സമ്മതിച്ചതും.
എന്നാൽ വിവാഹ മണ്ഡപത്തിലെത്തിയപ്പോൾ താൻ വാട്‌സാപ്പിൽ കണ്ട ആളല്ല വരനായി എത്തിയതെന്നാണ് യുവതി പറയുന്നത്. തുടർന്ന് വിവാഹത്തിൽ നിന്നും പിൻമാറുകയാണെന്ന് പറഞ്ഞ വധു മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോയി. വിവാഹ വേദിയില്‍ വെച്ചാണ് തന്‍റെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകന്നയാളെ ആദ്യമായി യുവതി കാണുന്നത്. എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി.
വധുവിന്‍റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യഥാര്‍ഥത്തില്‍ ആളുമാറിയത് തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: