അർകാനാസ്: പതിനാലുകാരനനിൽ നിന്നും ഗർഭിണി ആയതിനു പിന്നാലെ 23 കാരിയായ യുവതി അറസ്റ്റിൽ. അമേരിക്കയിലെ അർകാനാസ് എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. ലൈംഗികാതിക്രമത്തിനാണ് യുവതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 28 നാണ് പതിനാല് വയസുള്ള ആൺകുട്ടിയെ യുവതി ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. അർകാനാസ് ചൈൽഡ് അബ്യൂസ് ഹോട്ട്ലൈനാണ് പൊലീസിന് വിവരം നൽകിയത്. സെപ്റ്റംബർ 29ന് ആൺകുട്ടിയുമായി യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടെന്ന് ഒരു ദൃക്സാക്ഷിയും പൊലീസിന് വിവരം നൽകി.
ഈ വർഷം ജനുവരി 22 നാണ് പൊലീസ് രണ്ടാമത്തെ സാക്ഷിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തോളമായി ആൺകുട്ടിയും യുവതിയും തമ്മിൽ ശാരീരിക ബന്ധമുണ്ടെന്നാണ് ഇയാൾ പൊലീസിന് വിവരം നൽകിയത്. പതിനാലുകാരനുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയാണെന്ന് രണ്ടാമത്തെ സാക്ഷിയുടെ മൊഴിയെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ റോണ്ട തോമസ് സമർപിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ആശുപത്രികളിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചും യുവതി ഗർഭിണിയാണെന്ന് വ്യക്തമാണെന്നും അന്വേഷണ ഉദ്യോഗസ്ഥ പറയുന്നു. യുവതിയും ആൺകുട്ടിയും ആശുപത്രിയിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കി. യുവതിയെ അറസ്റ്റ് ചെയ്യാനും മാത്രമുള്ള കുറ്റം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇതിനു പിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: