കൊച്ചി: വാഹന പ്രേമത്തിന്‍റെ കാര്യത്തിൽ യുവ താരം ദുർഖർ സൽമാൻ ഒട്ടും പിന്നിലല്ല. ആഡംബര വാഹനങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് താരത്തിന്‍റെ വീട്ടിൽ. എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വീഡിയോ വൈറലായതോടെ താരത്തിന് റോഡിൽ അമ്മളി പറ്റിയോ എന്ന ചോദ്യമാണ് ഉയരുന്നത്. 369 നമ്പരിലുള്ള വാഹനങ്ങളാണ് താരം ഉപയോഗിക്കുന്നത്.
ഇതേ നമ്പരിലുള്ള ഒരു പോർഷേ പനമേറ ടർബോ സ്പോർട്സ് കാറാണ് വീഡിയോയിലെ കഥാപാത്രം. ഒരു ട്രാഫിക് സിഗ്നലിന് സമീപം മീഡിയന് വലതുവശത്ത് സിഗ്നല്‍ കാത്തുകിടക്കുകയാണ് വീഡിയോയില്‍ ഈ കാര്‍.
ട്രാഫിക് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ അവിടേക്ക് എത്തുന്നതും തുടര്‍ന്ന് അതേ ലൈനില്‍ റിവേഴ്സ് ഗിയറില്‍ എടുത്ത് വാഹനം ശരിയായ ദിശയില്‍ പോകുന്നതും വീഡിയോയില്‍ കാണാം. നമ്പര്‍ പ്ലേറ്റ് ശ്രദ്ധയില്‍പ്പെട്ട രണ്ട് യുവാക്കളാണ് വീഡിയോ എടുത്തിരിക്കുന്നത്.
തങ്ങളുടെ ഇരുചക്ര വാഹനത്തില്‍ ഇവര്‍ ഈ കാറിനെ ഫോളോ ചെയ്യുന്നുമുണ്ട്. 'കുഞ്ഞിക്ക' എന്നു വിളിക്കുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നയാള്‍ ഇവരെ അഭിവാദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ വിന്‍ഡ് സ്ക്രീന്‍ കയറ്റി ഇട്ടിരിക്കുന്നതിനാല്‍ ഇത് ദുല്‍ഖര്‍ ആണോ എന്നത് വ്യക്തമല്ല. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: