ചെന്നൈ: നൂറുകണക്കിനു യാത്രക്കാർ നോക്കി നിൽക്കെ റെയിൽവെ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളിയെ മറ്റൊരു തൊഴിലാളി കല്ലുകൊണ്ട് അടിച്ചു കൊന്നു. ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.
തിരുപ്പതി സ്വദേശി കുമാർ ആണ് കൊല്ലപ്പെട്ടത്. പ്രതിയെ സി.ആർ.പി.എഫ് പിടികൂടി. യാത്രക്കാർ ട്രെയിൻ കാത്ത് റെയിൽവേ സ്‌റ്റേഷനിൽ ഇരിക്കുന്ന സമയത്താണ് കൊലപാതകം. വ്യക്തപരമായ കാരണങ്ങളാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് പറയുന്നു.
ഇരുവരും കഴിഞ്ഞ 10 വർഷമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ജോലി ചെയ്യുന്നവരാണ്. കൊലപാതകത്തിന്‍റെ കാരണം അറിയാൻ അന്വേഷണം നടത്തും എന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: