കോട്ടയം: മദ്യലഹരിയിൽ നഗ്‌നതാ പ്രദർശനം നടത്തിയ പിതാവിനെ മകൾ ഫെയ്‌സ് ബുക്ക് ലൈവിൽ കുടുക്കി. സംഭവത്തിൽ മണിമല വെള്ളാവൂർ മുത്തേടത്ത് താഴെവീട്ടിൽ രമേശ് ബാബു (51)വിനെ മണിമല പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യലഹരിയിലെത്തുന്ന ഇയാൾ വീട്ടുകാർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്നത് പതിവായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച സമാനമായി മകളുടെ നേരെയായിരുന്നു നഗ്നതാ പ്രദർശനം.
ഈ സമയം മൊബൈൽ ഓണാക്കിയ യുവതി പിതാവിന്‍റെ വീര സാഹസം ഫെയ്‌സ് ബുക്ക് ലൈവിലൂടെ പങ്കുവച്ചു. വീഡിയോ വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്‌തു. ഇതിനിടെ ഇയാൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: