ബംഗളൂരു: കർണാടകത്തിൽ മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണം. സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയും മന്ത്രിയുമൊത്തുള്ള വീഡിയോ അടക്കം പുറത്തു വന്നിട്ടുണ്ട്.
കർണാടക ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളിയ്ക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനാണ് വാർത്ത പുറത്തു വിട്ടത്. യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിക്കെതിരെ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് ബംഗളൂരുവിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകനാണ് പൊലീസ് കമ്മീഷ്ണർ കമൽ പന്തിനെ സമീപിച്ചത്. പീഡനത്തിനിരയായ പെൺകുട്ടി മന്ത്രിക്കെതിരെ നൽകിയ തെളിവുകളും കൈമാറിയിട്ടുണ്ട്. മന്ത്രി പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ സിഡിയും പൊലീസിന് കൈമാറിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: