താഴെകിടയിലുള്ള തൊഴിലാളികളുടെ മെക്കിട്ട് കേറുന്നത് മേലാളൻമാരുടെ പതിവാണ്. ഇത്തരത്തിൽ ഒരു ബോസിന് ശുചീകരണ തൊഴിലാളി നൽകിയ കിടിലൻ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ ചർച്ചാ വിഷയം.
എച്ച്.എസ്.ബി.സി ബാങ്ക് ശാഖയിലാണ് സംഭവം. ഇവിടെ 35 വർഷം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്‌ത സ്ത്രീയാണ് പിരിയാൻ നേരം ബോസിന് എട്ടിന്‍റെ പണി കൊടുത്തത്. ബോസിന്‍റെ തനി നിറം വ്യക്തമാക്കി ഒരു കത്തെഴുതി ബാങ്കിന്‍റെ ഡോറിൽ പതിപ്പിച്ചിട്ടാണ് തൊഴിലാളി സ്ത്രീ പിരിഞ്ഞു പോയത്.
സ്ത്രീയുടെ മകൻ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതോടെ സംഭവം വൈറലായി.
കത്തിലെ ഉള്ളടക്കം ഇങ്ങനെ
"അടുത്തതായി എൻ്റെ തൊഴിൽ ചെയ്യാൻ വരുന്ന വ്യക്തിക്ക് ആവശ്യമുള്ള എല്ലാ ശുചീകരണ സാമഗ്രികളും ഞാൻ വാങ്ങി വച്ചിട്ടുണ്ട്. -------- (ബോസിന്‍റെ പേര്) വ്യക്തി സ്ഥിരമായി എന്നെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നതു കൊണ്ടാണ് ഞാൻ ഈ ജോലി ഉപേക്ഷിക്കുന്നത്.
നികൃഷ്‌ടവും, ആക്ഷേപവും നിറഞ്ഞ രീതിയിലാണ് നിങ്ങൾ എന്നോട് പെരുമാറിയത്. അത് പക്ഷെ നിങ്ങൾ എങ്ങനെയുള്ള വ്യക്തിയാണ് എന്ന് വെളിപ്പെടുത്തുന്നു. അത് പോട്ടെ, മുൻപോട്ട് ജീവിതത്തിൽ നിങ്ങൾക്ക് എന്തും ആകാനുള്ള സ്വാതന്ത്രമുണ്ട്. അൽപ്പം കരുണയുള്ളവൻ ആവാൻ ശ്രമിക്കുക, കാരണം ഒരു ശുചീകരണ തൊഴിലാളിയെക്കാൾ ഒട്ടും വലിയവനല്ല നിങ്ങൾ", എന്നാണ് സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത്.
കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത മകൻ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്. ഇതുകൊണ്ടാണ് അമ്മയെ എനിക്കേറെ ഇഷ്ടം, 35 വർഷമായി ശുചീകരണ തൊഴിലാളിയായ അമ്മ ഇവിടെ നിന്നും ഇറങ്ങുമ്പോൾ ക്രൂരനായ മേലധികാരിക്ക് കൊടുക്കേണ്ടത് കൊടുത്തു. സന്തോഷം നിറഞ്ഞതാവട്ടെ അമ്മയുടെ വിശ്രമജീവിതം". ബോസുമാർ സൂക്ഷിക്കുക. നിങ്ങളുടെ തൊഴിലാളികളിലെ ശരിയായ വിധത്തിൽ ശ്രദ്ധിച്ചില്ല എങ്കിലും ഇത്തരത്തിലുള്ള പണികൾ പ്രതീക്ഷിക്കാമെന്നായിരുന്നു മകൻ കുറിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: