www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കടകളിൽ കാണുന്ന കസ്‌കസ് വീട്ടിലുണ്ടാക്കാം

Share it:


കസ്‌കസിട്ട നാരങ്ങാ വെള്ളവും കുലുക്കി സർബത്തുമൊക്കെ കുടിക്കാൻ ഇഷ്‌ടമാണെങ്കിലും ഈ കസ്‌കസ് എന്താണെന്ന് പലർക്കും അറിയില്ല. കറുപ്പിനു ചുറ്റും വെളുത്ത പാടയുമായി കടകളിൽ കാണുന്ന ഈ കസ്‌കസ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളു. 

നമ്മുടെ വീട്ടുമുറ്റത്ത് കാണുന്ന തുളസി ചെടിയുടെ വിത്താണ് ഈ കസ്‌കസ്. വൈറ്റമിൻ എ, ബി കോംപ്ലക്‌സ്, ഇ, കെ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ചെറുവിത്തുകളാണിവ. ഇത് പ്രത്യേക രീതിയിൽ ഉപയോഗിക്കുന്നത് തടിയും വയറും കുറയ്ക്കാൻ ഏറെ നല്ലതാണത്രേ. 

പലതരത്തിലുള്ള തുളസികൾ നമ്മുടെ തൊടികളിലുണ്ട്. ഇതിൽ രാമതുളസിയിലെ വിത്തുകളാണ് കസ്‌കസിന് എടുക്കുന്നത്. തുളസിയിലെ പൂവുകൾ ഉണങ്ങുമ്പോൾ പച്ചയ്‌ക്കോ കയ്യിലിട്ടു തിരുമ്മിയാല്‍ ഈ കറുത്ത വിത്തുകള്‍ നമുക്കു ലഭിയ്ക്കും. 

ഇവ തന്നെയാണ് തുളസി വിത്തുകള്‍ അഥവാ കസ്‌കസ്.ഈ വിത്തുകള്‍ അല്‍പം വെള്ളത്തിലിട്ട് ഇളക്കിക്കൊണ്ടിരിയ്ക്കണം. തുടക്കത്തില്‍ നമുക്ക് കറുത്ത വിത്തുകള്‍ മാത്രമേ കാണൂ. അല്‍പനേരം അടുപ്പിച്ച് ഇളക്കുമ്പോള്‍ ഇതിനു ചുറ്റുമുള്ള വെളുത്ത പാട കൂടി തെളിഞ്ഞു വരും. ഇതോടെ ഉപയോഗിക്കാനുള്ള പരുവമായി. 

പ്രമേഹവും കൊളസ്ട്രോളും എല്ലാം കുറയ്ക്കാൻ ഈ വിത്തുകൾ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും കസ്‌കസ് ഉത്തമമാണ്. ആന്‍റി ബാക്റ്റീരിയൽ, വൈറൽ ഗുണങ്ങളുള്ള ഒന്ന് കൂടിയാണ് ഈ ചെറിയ വിത്തുകൾ. 



വയറിന്‍റെ ആരോഗ്യത്തിനും നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവയ്ക്കും കസ്‌കസ് മികച്ചതാണ്. തടി കുറയ്ക്കാൻ ആയുർവേദത്തിൽ നിർദേശിക്കുന്നതും കസ്‌കസാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Food

Post A Comment:

Portable Mini Air Cooler Fan with LED Light