ഹൈദരാബാദ്: നെഹൃ സുവോളജിക്കൽ പാർക്കിലെ എട്ട് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
ആർടിപിസിആർ പരിശോധനയിലാണ് സിംഹങ്ങൾക്ക് കോവിഡ് കണ്ടെത്തിയത്. വൈറസ് ബാധ പടർന്നത് മനുഷ്യരിൽ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളിൽ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
രോഗം ശ്വാസകോശത്തെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാൻ സിംഹങ്ങളെ സിടി സ്‌കാനിനു വിധേയമാകും. നാലു ആൺ സിംഹങ്ങളും നാലു പെൺ സിംഹങ്ങളും ആണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കിൽ നിന്ന് ദ്രാവക സമാനമായ പദാർഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്‌റു സുവോളജിക്കൽ പാർക്ക്. കോവിഡ് ബാധ വ്യാപകമായതിനു പിന്നാലെ പാർക്കിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ മൃഗശാല ജീവനക്കാർ കോവിഡ് പോസിറ്റീവായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: