ഭുവനേശ്വർ: യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നവജാത ശിശുവിനെ വിൽപ്പന നടത്തിയ പുരോഹിതൻ അറസ്റ്റിൽ. ഒഡീഷയിലാണ് സംഭവം. ഇവിടുത്തെ ക്രിസ്ത്യൻ പുരോഹിതനായ ഫാ. കുഞ്ഞബിഹാരി (60)യാണ് അറസ്റ്റിലായത്. 35 കാരിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
ചൈൽഡ് ലൈൻ പ്രവർത്തകരാണ് വൈദികന്‍റെ പീഡന വിവരം പൊലീസിനെ അറിയിച്ചത്. സഭയുമായി ബന്ധപ്പെട്ട ഓൾഡേജ് ഹോമിലെ ജീവനക്കാരിയാണ് 35 കാരി. ഇവരെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ ഇവർ ഗർഭിണിയാകുകയും ഒരു കുഞ്ഞിനു ജൻമം നൽകുകയും ചെയ്‌തു. വീട്ടുകാർ അറിയാതെ രഹസ്യമായിട്ടായിരുന്നു യുവതിയുടെ പ്രസവം. പിന്നീട് കുട്ടിയെ പുരോഹിതൻ തന്നെ വിറ്റതായും പൊലീസ് പറഞ്ഞു.
കുഞ്ഞിനെ വിറ്റതോടെ യുവതി മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. ഇത് കണ്ട് വീട്ടുകാർ ഇവരെ കൗൺസിലിങ്ങിനു കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. കൗൺസിൽ നടത്താൻ ചെന്ന സ്ഥാപനത്തിൽ നിന്നും ചൈൽഡ് ലൈൻ പ്രവർത്തകർക്ക് വിവരം കൈമാറുകയായിരുന്നു.
വിവാഹിതയായ യുവതിയുടെ ഭർത്താവ് നിലവിൽ ജയിലിലാണ്. 2014ലാണ് ഇയാളെ കൊലക്കുറ്റത്തിന് ശിക്ഷിച്ചത്. ഭർത്താവ് ഇല്ലെന്ന് അറിഞ്ഞു കൊണ്ടായിരുന്നു ഇവരെ പീഡനത്തിനിരയാക്കിയത്. ഇതിനു മുമ്പ് രണ്ട് തവണ യുവതി ഗർഭിണി ആയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: