തിരുവനന്തപുരം: മോഹൻലാലിന്‍റെ സൂപ്പർ ഹിറ്റ് സിനിമ ചിത്രത്തിൽ ബാലതാരമായെത്തി ശ്രദ്ധ നേടിയ ശരൺ (49) നിര്യാതനായി. കടുത്ത പനിയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മോഹൻലാൽ- പ്രിയദർശൻ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രം സിനിമ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.
ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രത്തിനൊപ്പം തട്ടിപ്പുകൾക്ക് കൂട്ടു നിൽക്കുന്ന ബാലതാരമായിട്ടാണ് ശരൺ എത്തിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. ചിത്രം കൂടാതെ വേറെയും മൂന്ന് സിനിമകളിൽ കൂടി ശരൺ വേഷമിട്ടിട്ടുണ്ട്.
സിനിമ സീരിയൽ മേഖലയിൽ ഡബ്ബിങ് ആർട്ടിസ്റ്റായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ശരണിന് നടൻ മനോജ് കെ. ജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. അഭിനയ ജീവിതം തുടങ്ങിയ കാലം മുതൽ താൻ അറിയുന്ന വ്യക്തിയാണ് ശരണെന്ന് മനോജ് കുറിക്കുന്നു.
മനോജ് കെ. ജയന്‍റെ കുറിപ്പ് എങ്ങനെ
"ശരൺ അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. "കുമിളകൾ" സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമ ഗ്ലാമറും ഉണ്ടായിരുന്നു. "ചിത്രം" സിനിമയിൽ ലാലേട്ടന്‍റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും...
മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തേ ഒരു പാഡ് ഓർമകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കുവച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്ന് കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല, എനിക്കും വലിയ വിഷമത്തോടെ ശരണിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു...പ്രമാണം.
ശരൺ ❤️🌹🙏 അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന്...
Posted by Manoj K Jayan on Tuesday, 4 May 2021
Post A Comment: