ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടൻ പാണ്ഡു അന്തരിച്ചു. 74 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. അദ്ദേഹത്തിനൊപ്പം ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അവർ.
മാനവൻ എന്ന സിനിമയിലൂടെ 1970 ലാണ് പാണ്ഡു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യ താരം ഇടിച്ചപ്പുലി സെൽവരാജിന്‍റെ സഹോദരനാണ്.
ഗില്ലി, കാതൽ കോട്ടൈ, പോക്കിരി, അഴൈയിൻ സിരിപ്പിൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. പാണ്ഡുവിന്‍റെ പല ഡയലോഗുകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. 2020 ൽ പുറത്തിറങ്ങിയ ഇന്ദ നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: