മുംബൈ: എൺപതുകളിലെ ഹിറ്റ് സിനിമകളുടെ സാനിധ്യമായിരുന്ന നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. ബോളിവുഡ്, ഭോജ്‌പുരി നടിയായിരുന്നു ഇവർ. 1980 കളിലെ ഹിറ്റ് സിനിമകളിൽ പ്രമുഖ നടന്മാരോടൊപ്പം നിറ സാനിധ്യമായിരുന്നു ഇവർ.
ധർമേന്ദ്ര, വിനോദ് ഖന്ന തുടങ്ങിയ നടന്മാരോടൊപ്പമാണ് വേഷമിട്ടത്. ധർമേന്ദ്ര, വിനോദ് ഖന്ന എന്നിവർ ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ചിത്രം ബട്വാരയിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്‌തത്.
ബെവഫാ സമാ, ഉലക, ആഗ് കെ ഷോലെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചാണ് ഇവർ പ്രശസ്‌തയായത്. 1980 കളുടെ അവസാനം ഹൊറർ ടിവി ഷോയിലും അഭിനയിച്ച് ശ്രദ്ധ നേടി. ബോളിവുഡിന് പുറമെ ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: