
ഒറ്റ പ്രസവത്തിൽ യുവതി ജൻമം നൽകിയത് ഒൻപത് കുഞ്ഞുങ്ങൾക്ക്. ആഫ്രിക്കൻ രാജ്യമായ മാലിയിലാണ് സംഭവം. മാലി സർക്കാർ തന്നെയാണ് അപൂർവ പ്രസവത്തിന്‍റെ വാർത്ത പുറം ലോകത്തെ അറിയിച്ചത്. ഗർഭകാല പരിശോധനയിൽ ഏഴ് കുഞ്ഞുങ്ങളാണെന്നായിരുന്നു നിഗമനം. എന്നാൽ ഇതിനെ മറികടന്നാണ് ഒൻപത് കുഞ്ഞുങ്ങൾക്ക് യുവതി ജൻമം നൽകിയത്. ഇതോടെ ഒറ്റ പ്രസവത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന അപൂര്‍വസൗഭാഗ്യം ഹലീമ സിസെ എന്ന യുവതിയ്ക്ക് ലഭിച്ചു.
മൊറോക്കോയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ഹലീമയുടെ അപൂര്‍വ ഗര്‍ഭം അധികൃതരുടേയും ശ്രദ്ധ നേടിയിരുന്നു. യുവതിയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ബാ നഡോയുടെ നിര്‍ദേശപ്രകാരം വിദഗ്ധചികിത്സയും പ്രത്യേക പരിഗണനയും ഉറപ്പാക്കാന്‍ ഹലീമയെയെ മൊറോക്കോയിലേക്ക് മാറ്റിയിരുന്നു.
അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ജനിച്ചത്. നവജാതശിശുക്കളും അമ്മയും ആരോഗ്യത്തോടെയും സൗഖ്യത്തോടെയുമിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി ഫാന്റാ സിബി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമ്മയും കുഞ്ഞുങ്ങളും മാലിയിലേക്ക് മടങ്ങിയെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: