www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1892) Mostreaded (1617) Crime (1480) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ശരീരം കാണിച്ചാൽ അഴിഞ്ഞാട്ടക്കാരി; സൈബർ ആങ്ങളമാർക്ക് മറുപടിയുമായി സാനിയ ഇയ്യപ്പൻ

Share it:



കൊച്ചി: അൽപം ഗ്ലാമറായാൽ കുരു പൊട്ടുന്നവരാണ് സൈബർ ലോകത്തെ ആങ്ങളമാർ. ഇത്തരക്കാർക്കെതിരെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന നടിമാരും പ്രതികരിക്കാത്തവരും നിരവധിയാണ്. എന്നാൽ ഗ്ലാമർ വേഷങ്ങളെ വിമർശിക്കുന്ന ആങ്ങളമാർക്ക് കിടിലൻ മറുപടി കൊടുത്തിരിക്കുകയാണ് യുവ നടി സാനിയ ഇയ്യപ്പൻ.

 

ഐശ്വര്യ റായിയും തബുവും ചേർന്നുള്ള ഒരു രംഗത്തിലൂടെയാണ് സാനിയ ആ മറുപടി നൽകുന്നത്. ഒരു സ്ത്രീ ശരീരം പുറത്തുകാണുന്ന വസ്ത്രം ധരിച്ചാൽ എന്താണ് വിളിക്കുക എന്ന് ഒരാൾ ചോദിക്കുമ്പോൾ മറ്റൊരാൾ ഉത്തരം പറയുന്ന രീതിയിലെ ഒരു ചിത്രമാണ് സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്.

എങ്കിൽ അവളെ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരി എന്ന് അഭിസംബോധന ചെയ്യുന്ന സമൂഹത്തോടാണ് മറുപടി വരുന്നത്. ആ വിളി ഉള്ളിന്‍റെയുള്ളിലെ സ്ത്രീവിരുദ്ധതയിൽ നിന്നും പുറത്തുവരുന്നതാണെന്നും, മറ്റൊരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യം എന്നുമാണ് സാനിയ പങ്കുവച്ച ചിത്രത്തിലെ ആശയം.

യുവ നടിമാരിൽ ശ്രദ്ധേയായ സാനിയ മാലി ദ്വീപിൽ അവധി ആഘോഷത്തിനു പോയിരുന്നു. ഇവിടെ നിന്നുള്ള ചില ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ നിരവധി കമന്‍റുകളും വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് താരത്തിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്നാണ് വിവരം.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

Entertainment

Gallery

Post A Comment: