www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

1100 കിലോമീറ്റർ നടന്നെത്തിയ ആരാധകനോട് ജാൻവി കപൂറിന്‍റെ മോശം പെരുമാറ്റം; വീഡിയോ

Share it:

മുംബൈ: ബോളിവുഡിലെ യുവ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും പുത്രിയായ ജാൻവി സിനിമയിൽ എത്തിയതു മുതൽ തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. ചുരുങ്ങിയ സിനിമകൾ കൊണ്ടാണ് ജാൻവി ശ്രദ്ധ നേടിയത്. എന്നാൽ കാണാനെത്തിയ ആരാധകനോടുള്ള ജാൻവി കപൂറിന്‍റെ പെരുമാറ്റമാണ് ഇപ്പോൾ ഏറെ വിമർശനങ്ങൾക്ക് കാരണമാകുന്നത്. 

കടുത്ത ആരാധനയിൽ 1100 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചെത്തിയ ആരാധകനോടായിരുന്നു നടിയുടെ മോശം പെരുമാറ്റം. നടിയുടെ ചിത്രവുമായിട്ടാണ് ആരാധകൻ കാണാനെത്തിയത്. ഗെയിറ്റ് കടന്ന് കാണാൻ അനുമതി നൽകിയെങ്കിലും അലക്ഷ്യമായി ഗിഫ്റ്റ് കാറിലേക്ക് ഇടുകയാണുണ്ടായത്. ജയ്പൂരിൽ നിന്നാണ് ആരാധകൻ ജാൻവിയെ കാണാൻ മുംബൈയിലെത്തിയത്.  

തന്‍റെ പ്രിയപ്പെട്ട താരത്തെ കാണാനും താന്‍ വരച്ച ചിത്രം ജാന്‍വിയ്ക്ക് സമ്മാനമായി നല്‍കാനുമായിരുന്നു ആ യാത്ര. താരം ഓഫീസില്‍ നിന്നും പുറത്തുവന്നു കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം. ആരാധകന്‍ ഒരുപാട് ബഹളം വെച്ചെങ്കിലും ആദ്യം താരം കാണാന്‍ കൂട്ടാക്കിയില്ല. ജയ്പൂരില്‍ നിന്നും നടന്നു വന്നിരിക്കുകയാണ് എന്ന സത്യം പറഞ്ഞപ്പോള്‍ ആരാധകനെ കാണാന്‍ നടി സമ്മതിക്കുകയായിരുന്നു.

എന്നിട്ടും വലിയ താൽപര്യമൊന്നും നടി പ്രകടിപ്പിചില്ല. ആരാധകന്‍റെ വാക്കുകള്‍ ഒന്നും താരം ശ്രദ്ധിച്ചതുമില്ല. അവസാനം ആരാധകന്‍ നല്‍കിയ ഗിഫ്റ്റ് വാങ്ങി കാറിലേക്കിട്ടു. ഗിഫ്റ്റ് പൊളിച്ച് ഗിഫ്റ്റ് പേപ്പര്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. 

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതോടെ നടിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. അന്ധമായ താര ആരാധനയുള്ളവർക്ക് ഇതൊരു പാഠമായിരിക്കണമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നു. 

2018 മുതല്‍ സിനിമ ലോകത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 10 മില്യണില്‍ അധികം ആരാധകരുണ്ട്. താരത്തിന്‍റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

bollywood

Entertainment

Gallery

Post A Comment: