ചെന്നൈ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീ ചിത്രം അണ്ണാത്തെയിലെ രണ്ടാമത്തെ ഗാനവും പുറത്തു വിട്ടു. സിരുതൈ ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ സൂപ്പർ ഹിറ്റായിരുന്നു.
ഇതിനു പിന്നാലെയാണ് രണ്ടാമത്തെ ഗാനവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സിദ് ശ്രീറാമും ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സാര കാട്രേ എന്നു തുടങ്ങുന്ന ഗാനത്തിൽ നയൻതാരയ്ക്കൊപ്പം സ്റ്റൈലിഷായി രജനീകാന്ത് എത്തുന്നു. ഇരുവരുടെയും പ്രണയ സീനുകളാണ് ഗാനത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നത്.
എസ്.പി. ബാലസുബ്രഹ്‌മണ്യമായിരുന്നു ആദ്യ ഗാനം ആലപിച്ചിരുന്നത്. സൺ പിക്‌ചേഴ്‌സാണ് ചിത്രത്തിന്‍റെ നിർമാണം. ഡി ഇമ്മനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിവേക ഗാന രചനയും വെട്രി പളനിസ്വാമി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. നയൻതാരനായികയായെത്തുന്ന ചിത്രത്തിൽ സൂരി, മീന, ഖുശ്‌ബു, കീർത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: