കൊച്ചി: അതീവ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത് നടി ഐശ്വര്യ സുരേഷിന്‍റെ പതിവാണ്. ഇത്തരത്തിൽ താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.
അർദ്ധ നഗ്നയായി പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റിക്കൊണ്ടാണ് നടി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. പ്രമുഖ പെറ്റ് ബ്രീഡർ കെവിൻ ആന്‍റണിയുടെ കൈയിൽ നിന്നാണ് പെരുമ്പാമ്പിനെ കടമെടുത്തതെന്നാണ് നടി കുറിച്ചിരിക്കുന്നത്.
മാറിടം നഗ്നമാക്കി മുടി കൊണ്ട് നഗ്നത മറച്ചാണ് ചിത്രങ്ങളിൽ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവിധ പോസുകളിലുള്ള നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിമിഷങ്ങൾക്കകം ചിത്രങ്ങൾ വൈറലായി.
യുവ താരനിരയെ അണിനിരത്തി നജീം കോയ ഒരുക്കിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സുരേഷ് ശ്രദ്ധ നേടുന്നത്. മുമ്പും ഗ്ലാമർ ഫോട്ടോസ് പങ്കുവച്ച് ഐശ്വര്യ ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ടെലിവിഷനിലൂടെയാണ് ഐശ്വര്യ സുരേഷ് ആദ്യമായി ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലായിരുന്നു അരങ്ങേറ്റം. മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും ചെയ്‌തിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഇടക്കിടെ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: