ന്യൂഡൽഹി: കുട്ടികളിൽ കോവിഡ് വാക്‌സിൻ വിതരണം നവംബർ പകുതിയോടെ ആരംഭിക്കുമെന്ന് സൂചന. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികൾക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കുമായിരിക്കും മുൻഗണന. മൂന്നാഴ്ച്ചക്കകം കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ടതിന്‍റെ മുൻഗണനാക്രമം നിശ്ചയിക്കും എന്നാണ് റിപ്പോർട്ടുകൾ.
രണ്ടു വയസ് മുതലുള്ള കുട്ടികൾക്ക് കോവാക്‌സിൻ നൽകാൻ കഴിഞ്ഞ ദിവസം ഡിസിജിഐയുടെ വിദക്ത സമിതി ശുപാർശ നൽകിയിരുന്നു. ഡ്രഗ്‌സ് കൺട്രോളർ അന്തിമാനുമതി നൽകുന്ന പക്ഷം വാക്‌സിൻ വിതരണത്തിന് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
അതിന് മുമ്പ് കമ്പനി വാക്‌സിന്‍റെ ഫലപ്രാപ്‌തിയുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന ഇടക്കാല ഡേറ്റ വിദഗ്‌ദ സമിതി പരിശോധിക്കും. കൂടാതെ ഫലപ്രാപ്‌തിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കമ്പനിയോട് തേടിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാക്‌സിനേഷന്‍റെ ദേശിയ ഉപദേശക സമിതിയാണ് വാക്‌സിൻ നൽകുന്നതിന്‍റെ മുൻഗണനാക്രമം നിശ്ചയിക്കുക. മുൻഗണനാക്രമം നിശ്ചയിക്കാൻ മൂന്നാഴ്ച്ച സമയം എടുത്തേക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: