www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1873) Idukki (1807) Mostreaded (1616) Crime (1426) National (1218) Entertainment (843) world (434) Viral (432) Video (355) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (34) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (18) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Portable Blender Electric Juicers

നിരവധി കേസുകളിലെ പ്രതി; കട്ടപ്പന സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

Share it:



ഇടുക്കി: സംസ്ഥാനത്തുടനീളം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കട്ടപ്പന പൊലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. കട്ടപ്പന വെള്ളയാംകുടി സ്വദേശി കൂനംപാറയിൽ ജോമോൻ എന്നു വിളിക്കുനന ടോം (44) ആണ് പിടിയിലായത്. 

ആരാധനാലയങ്ങളിൽ മോഷണം നടത്തിയ കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ജോമോൻ ജയിൽ മോചിതനായ ശേഷം നടത്തിയ തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ്. നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ള ഇയാൾ വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി മറിച്ചു വിറ്റും കാശുണ്ടാക്കി.  

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത വഞ്ചനാ കേസിൽ അന്വേഷണം നടത്തിയ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദും സംഘവുമാണ് തമിഴ്നാട്ടിലെ തേനിയിൽ നിന്നും പ്രതിയെ പിടികൂടിയത്. 

കോട്ടയം, എറണാകുളം ജില്ലകളിലെ നിരവധി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ഇയാൾ ഈ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. പിന്നീട് ജയിൽ മോചിതനായ ശേഷം

ചെറിയ വാടകയ്ക്ക് വാഹനങ്ങള്‍ കൈക്കലാക്കിയ ശേഷം തമിഴ്‌നാട്ടിലെത്തിച്ച് വില്‍പന നടത്തി വരികയായിരുന്നു. ഇതിനൊപ്പം വിവിധ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് കമ്മീഷന്‍ ഇനത്തില്‍ ലക്ഷങ്ങള്‍ വഞ്ചിച്ചതായും പരാതിയുണ്ട്. 30 ലക്ഷം രൂപ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ടര ലക്ഷം രൂപ കമ്മിഷനായി വാങ്ങിയ സംഭവത്തിലാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

64 ലക്ഷം രൂപ വിലവരുന്ന കൂട്ടാര്‍ സ്വദേശിനിയുടെ വസ്തു സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്തത് പണം കൊടുക്കാതെ വഞ്ചിച്ചു. തുടര്‍ന്ന് വസ്തു തന്‍റെ പേരിലേക്ക് മാറ്റി മറിച്ചു വിറ്റതായും പരാതിയുണ്ട്. ഈ സ്ഥലം കന്യാകുമാരി സ്വദേശി മൈക്കിള്‍ രാജ് എന്നയാള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും 23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ച കേസും നിലനില്‍ക്കുന്നുണ്ട്. 

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബീവറേജ് ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ഇയാള്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്. നേരത്തെ മൂവാറ്റുപുഴയിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന ഇയാൾ മോഷണ സ്വഭാവമുള്ള ആളുകളെ ജോലിക്കാരായി നിർത്തിയിരുന്നു. തുടർന്ന് വിവിധ ജില്ലകളിൽ ഇവർക്കൊപ്പം മോഷണ പരമ്പരകൾ നടത്തി. മോഷ്‌ടിക്കുന്ന പണം സൂപ്പർമാർക്കറ്റ് വഴിയാണ് ചിലവഴിച്ചിരുന്നത്. ഈ കേസിലാണ് 2015ൽ ഇയാൾ ജയിലിലായത്. 

മുനമ്പം, പിറവം, പെരുമ്പാവൂര്‍, വെള്ളൂര്‍, മുളന്തുരുത്തി, കമ്പംമെട്ട്, മാന്നാര്‍ തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരെ വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചുവിറ്റതിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ് മോന്‍, നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു, നെടുങ്കണ്ടം എസ്.ഐ അജയകുമാര്‍, എസ്.ഐ. സജിമോന്‍ ജോസഫ്, എ.എസ്.ഐമാരായ ബേസില്‍ പി. ഐസക്ക്, എസ്. സുബൈര്‍, സി.പി.ഒമാരായ ടോണി ജോണ്‍, വി.കെ. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Idukki

Mostreaded

Post A Comment: