www.superprimetime.com

Total Pageviews

45,292,502

Blog Archive

Search This Blog

Tags

Kerala (1815) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (429) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വീണ്ടും വർധിച്ചു

Share it:



ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ വർധനവ്. 43.50 രൂപയാണ് വര്‍ധിപ്പിച്ചത് സിലിണ്ടറുകൾക്ക് വർധിപ്പിച്ചത്. വില വര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗാര്‍ഹിക എല്‍പിജിക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വില വർധിച്ചതോടെ രാജ്യതലസ്ഥാനത്ത് ഇനി 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 1736.50 രൂപയായിരിക്കും വില. നേരത്തെ 1693 രൂപയായിരുന്നു.  

സെപ്റ്റംബര്‍ മുതല്‍ ഇത് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് നേരത്തെ വില വര്‍ധിപ്പിച്ചത്. രണ്ടുതവണയായി 75 രൂപയുടെ വര്‍ധനവുണ്ടായി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റിലെ വിവര പ്രകാരം കൊല്‍ക്കത്തയില്‍ ഒരു വാണിജ്യ സിലിണ്ടറിന്‍റെ വില 1805.50 രൂപയായി ഉയര്‍ന്നു. 

12 ഗാര്‍ഹിക സിലിണ്ടറുകള്‍ സബ്‌സിഡിയോടെയാണ് ഉപഭോക്താക്കള്‍ന്ന് നല്‍കിയിരുന്നത്. എന്നാല്‍ 2020 മെയ് മുതല്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിച്ചിട്ടില്ല. ഇപ്പോള്‍ 14.2 കിലോയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ മുഴുവന്‍ പണവും നല്‍കിയാണ് ഉപഭോക്താക്കള്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നത്. 950 രൂപയാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വില. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്‍റെ വില ഇരട്ടിയായിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

പാലയിൽ കോളെജ് വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയത് ആസൂത്രിതമായി 

കോട്ടയം: പാലാ സെന്‍റ് തോമസ് കോളെജിൽ വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയത് ആസൂത്രിതമായി. തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോൾ (22) ആണ് കൊല്ലപ്പെട്ടത്. നിഥിനയുടെ സഹപാഠി വള്ളിച്ചറ സ്വദേശി അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. 

പരീക്ഷ എഴുതാനാണ് നിഥിനയും അഭിഷേകും കോളെജിൽ എത്തിയത്. തുടർന്ന് 11 മണിയോടെ അഭിഷേക് ആദ്യം പരീക്ഷാ ഹാളിൽ നിന്നും പുറത്തു വന്നു. തുടർന്ന് പുറത്തിറങ്ങിയ നിഥിനയുമായി അഭിഷേക് കോളെജ് ഗ്രൗണ്ടിനു സമീപത്തെ മാവിൻ ചുവട്ടിലേക്ക് പോയി. ഇവിടെ ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്നതും സുഹൃത്തുക്കളും കോളെജ് ജീവനക്കാരും കണ്ടിരുന്നു. 

ഇതിനിടെ ഉണ്ടായ വാക്കു തർക്കത്തിനിടെ അഭിഷേക് നിഥിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പേപ്പർ കട്ടറിനു സമാനമായ കട്ടി കുറഞ്ഞ കത്തിയാണ് അഭിഷേക് കരുതിയിരുന്നത്. കഴുത്തിൽ ആഴത്തിൽ ഇറങ്ങാൻ പാകത്തിന് നിഥിനയെ പിടിച്ചു നിർത്തിയാണ് കഴുത്ത് അറുത്തതെന്നാണ് വിവരം. 

മരണം ഉറപ്പിക്കാനായിരുന്നു അഭിഷേക് ഇങ്ങനെ ചെയ്‌തതെന്നാണ് കരുതുന്നത്. വീതി കുറഞ്ഞ ബ്ലേഡ് പോലുള്ള കത്തി ഇയാൾ കരുതിയത് കൊലപാതകം ആസൂത്രണം ചെയ്‌തതിനാലാണെന്നാണ് കരുതുന്നത്. 

ഇന്‍റർനെറ്റ് പോലുള്ള മാർഗങ്ങളിൽ നോക്കി പരിശീലനം ലഭിച്ചിരുന്നുവോ എന്നും സംശയിക്കുന്നുണ്ട്. മുറിവേറ്റ് നിഥിന മോൾ വീഴുന്നത് കണ്ടതോടെ തന്നെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയും അതുവഴി വന്ന വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മുറിവ് ആഴത്തിലുള്ളതായതിനാൽ രക്തം വാർന്ന് മരണം സംഭവിക്കുകയായിരുന്നു. 

അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം ആയിരുന്നെങ്കിൽ ഇത്ര ആഴത്തിൽ കഴുത്തിൽ മുറിവുണ്ടാകില്ലെന്നാണ് പൊലീസ് കരുതുന്നത്. കൃത്യമായി ആസൂത്രണം ചെയ്‌ത്, കഴുത്ത് മുറിയുമെന്ന് ഉറപ്പുള്ള രീതിയിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതക ശേഷം രക്ഷപെടാൻ പോലും ഇയാൾ ശ്രമിച്ചതുമില്ല. നിഥിന മോൾ ചോരയിൽ പിടയുമ്പോൾ അഭിഷേക് സമീപത്തെ ബഞ്ചിലിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ ബലം പ്രയോഗിക്കാതെ തന്നെ ഇയാൾ പൊലീസ് ജീപ്പിലേക്ക് കയറുകയായിരുന്നു. 


Share it:

National

Post A Comment:

Also Read

ആദ്യരാത്രി വീഡിയോ പകർത്തി വരൻ; വൈറലായി ദമ്പതികൾ

എന്തും ഏതും റീൽസും വീഡിയോയുമാക്കുന്നവരാണ് ഇപ്പോഴത്തെ തലമുറ. ഇത്തരത്തിൽ ഒരു സോഷ്യൽ മീഡിയ താരത്തിന്‍റെ ആദ്യരാത്രി വീഡിയോ ഇ