www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മുത്തഛൻ വാങ്ങി വച്ച മദ്യം അബദ്ധത്തിൽ കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു; വിവരം അറിഞ്ഞ് മുത്തഛനും മരിച്ചു

Share it:



ചെന്നൈ: മുത്തഛൻ വാങ്ങിവച്ച മദ്യം ശീതളപാനീയമാണെന്ന് കരുതി കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് മുത്തഛൻ ഹൃദയാഘാതം വന്ന് മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ കട്പാടിക്കടുത്താണ് സംഭവം. തിരുവല്ലം അണ്ണാനഗർ സ്വദേശി ചിന്ന സ്വാമിയും കൊച്ചു മകൻ രുദ്രേഷുമാണ് മരിച്ചത്. ചിന്ന സ്വാമിക്ക് 62 വയസായിരുന്നു.

കൂലിപ്പണിക്കാരനായ ചിന്നസ്വാമിക്ക് മദ്യപാന ശീലം ഉണ്ട്. അതിനായി വീട്ടില്‍ മദ്യകുപ്പി സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത്തരത്തില്‍ ജോലികഴിഞ്ഞെത്തി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു ചിന്ന സ്വാമി. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു. ചിന്നസ്വാമി മുറിയില്‍ വച്ചിരുന്ന മദ്യകുപ്പി കണ്ട രുദ്രേഷ് അത് ശീതള പാനീയമാണെന്ന് കരുതി എടുത്തു കുടിക്കുകയായിരുന്നു. 

ഇതോടെ ശ്വാസതടസം നേരിട്ട കുട്ടി കുഴഞ്ഞുവീണു. ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോളാണ് ചിന്ന സ്വാമി മുറിയിലേക്ക് എത്തിയത്. അയല്‍ക്കാരെയും മറ്റും വിളിച്ചുകൂട്ടിയ ചിന്നസ്വാമിയുടെ മകളും ഇതിനകം എത്തി. എന്നാല്‍ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണം എന്ന് അറിഞ്ഞ നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞുവീണു. 

ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്ന സ്വാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്തസമ്മര്‍ദ്ദം കൂടിയാണ് ചിന്നസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കുരങ്ങൻ തേങ്ങയെറിഞ്ഞു; ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ല് തകർന്നു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കുരങ്ങൻ തേങ്ങയെറിഞ്ഞതിനെ തുടർന്ന് മൂന്ന് പേർക്ക് പരുക്ക്. ബസിന്‍റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. കണ്ണൂർ കൊട്ടിയൂർ പ്രദേശത്താണ് കുരങ്ങുകൾ ജനജീവിതത്തിനു തന്നെ ഭീഷണിയാകുന്നത്. ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിയിലേക്ക് പോകുന്ന സെന്‍റ് ജൂഡ് ബസ്. 

നെടുംപോയിൽ വാരപ്പീടികയിലെത്തിയതും പൊടുന്നനെ ബസിന്‍റെ മുൻവശത്തെ ഗ്ലാസ് വലിയ ശബ്ദത്തിൽ പൊട്ടിവീണു. പകച്ചുപോയ ഡ്രൈവർ പ്രകാശൻ ബസ് നിർത്തി. ഇതോടെയാണ് കുരങ്ങൻമാർ തേങ്ങ പറിച്ച് എറിഞ്ഞതാണെന്ന് ബോധ്യമായത്. പിന്നീട് കണ്ണൂരിൽ കൊണ്ടുപോയി ചില്ല് മാറ്റിയിട്ട് വീണ്ടും സർവ്വീസ് തുടങ്ങി. 

കൊട്ടിയൂർ വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കുരങ്ങുകൾ വീടിന് മുകളിലും മതിലിലുമൊക്കെയായി ഇരിപ്പുറപ്പിക്കും. കണ്ണിൽ കണ്ടത് തട്ടിയെടുക്കും. കുരങ്ങ് ചില്ലുപൊളിക്കുന്നത് ആദ്യ സംഭവം ആയതിനാൽ നഷ്ടപരിഹാരം നൽകാൻ വകുപ്പുണ്ടോ എന്ന് അറിയില്ലെന്നാണ് കൊട്ടിയൂരെ ഉദ്യോഗസ്ഥർ ബസ് ഉടമയോട് പറഞ്ഞത്.  

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light