www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പേമാരി; കുമളി ടൗൺ വെള്ളത്തിൽ മുങ്ങി

Share it:



ഇടുക്കി: തോരാതെ പെയ്‌ത പേമാരിയിൽ കുമളി ടൗൺ വെള്ളത്തിൽ മുങ്ങി. ചൊവ്വാഴ്ച്ച വൈകിടോടെയാണ് താമരക്കണ്ടം, കൊക്കരകണ്ടം വനമേഖലയിൽ നിന്നുള്ള മലവെള്ളപ്പാച്ചിൽ കുമളി ടൗണിലേക്ക് ഒഴുകിയെത്തിയത്. ഒപ്പം ശക്തമായ മഴയും തുടർന്തോടെ ടൗണിൽ പെട്രൊൾ പമ്പ് മുതൽ ഗ്രേസ് തീയേറ്റർ വരെയുള്ള ഭാഗം വെള്ളത്തിനടിയിലായി.

റോഡിൽ നാലടിയോളം ഉയരത്തിലാണ് വെള്ളക്കെട്ടുണ്ടായത്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഇതോടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്‌ടമുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. ഓടകൾ ഇല്ലാത്തതും ഉള്ള ഓടകളിലെ അശാസ്ത്രീയ നിർമാണവുമാണ് വെള്ളപ്പൊക്കത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉയരം കൂട്ടി നിർമിച്ച തേക്കടി ബൈപ്പാസ് റോഡും ഇന്ന് വെള്ളത്തിനടിയിലായി. ഇതോടെ നിർമാണത്തിൽ ആശാസ്ത്രീയതയുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 

അതേസമയം പെരുവന്താനം ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ പെരുമഴയിലും കാറ്റിലും 50 ഓളം വീടുകൾ ഭാഗികമായി തകർന്നതായി കണ്ടെത്തി. ഏക്കറുകണക്കിനു കൃഷിയും നശിച്ചിട്ടുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുകയാണ്. ചുഴുപ്പിൽ വെട്ടിയാങ്കൽ സെബാസ്റ്റിന്‍റെ കാറിന്‍റെ പുറത്തേക്കു വൻ മരം വീണെങ്കിലും കാറിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കനത്ത മഴയിൽ മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം മുടങ്ങിയിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ചികിത്സിക്കാൻ പണമില്ല; ക്യാൻസർ രോഗിയായ മകനെ പിതാവ് വിഷം കുത്തി വച്ച് കൊന്നു

ചെന്നൈ: ക്യാൻസർ രോഗിയായ മകനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. സേലം കൊങ്കനാപുരം കാച്ചുപ്പള്ളിയിലാണ് സംഭവം. വണ്ണത്തമിഴ് എന്ന 14കാരനാണ് കൊല്ലപ്പെട്ടത്. കാലില്‍ അര്‍ബുദബാധിതനായ കുട്ടിക്ക് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പെരിയസാമി, സഹായി വെങ്കിടേഷ്, പ്രദേശത്തെ മെഡിക്കല്‍ അസിസ്റ്റന്‍റ് പ്രഭു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍സര്‍ ബാധിതനായ കുട്ടി രണ്ടു വര്‍ഷമായി ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. 

ചികിത്സിക്കാന്‍ പണമില്ലാത്തതിന്നാലും, കുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടു നില്‍ക്കാനാകാതെയുമാണ് കുത്തിവെയ്പ്പ് നല്‍കിയതെന്ന് ലോറി ഡ്രൈവറായ പെരിയസാമി വ്യക്തമാക്കി. ഇതിനായി പ്രഭുവിനെ സമീപിക്കുകയായിരുന്നുവെന്നും കുത്തിവെച്ചത് വേദനാ സംഹാരിയാണെന്നും പെരിയസാമി പറഞ്ഞു.

അതേസമയം, മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ കുട്ടി മരിച്ചത് നാട്ടുകാരില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light