www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഗൃഹനാഥനെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

Share it:



ഇടുക്കി: ഗൃഹനാഥനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നാറിനടത്ത് മാങ്കുളം കുവൈറ്റ് സിറ്റി ശേവൽകുടിയിലാണ് വരിക്കയിൽ റോയിയെ വ്യാഴാഴ്ച്ച രാത്രി 10ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വഴിയിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.   

വഴിയാത്രികരാണ് ഇയാളെ വഴിയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റോയിയെ ആക്രമിച്ചെന്ന് കരുതുന്ന ശേവല്‍കുടി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. റോയിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയും മരണപ്പെട്ട റോയിയും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്  സൂചന. ബൈക്കിന്‍റെ യന്ത്രഭാഗം ഉപയോഗിച്ചുള്ള ആക്രമണമാണ് പ്രതി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്കുള്ള അരിയും സാധനങ്ങളും വാങ്ങി  മടങ്ങുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തെളിവെടുപ്പിനായി കൃത്യം നടത്തിയ സ്ഥലത്തെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാര്‍ സി ഐയുടെ നേതൃത്വത്തിലുള്ള  സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കട്ടപ്പനയിൽ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം 

ഇടുക്കി:  തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികൻ പുളിയൻമല വലിയപാറ പാലയ്ക്കൽ സണ്ണിയാണ് (50) മരിച്ചത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമലയ്ക്ക് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സണ്ണിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ചേറ്റുകുഴിയിലെ ഏലത്തോട്ടത്തിൽ നിന്നും പണി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ പുളിയന്മലയിലേക്ക് വരികയായികയായിരുന്നു സണ്ണി. പുളിയന്മലയിൽ നിന്നും തോട്ടം തൊഴിലാളികളുമായ് വണ്ടന്മേട് ഭാഗത്തേക്ക് പോയ ജീപ്പാണ് അപകമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായ് പരുക്കേറ്റ സണ്ണിയെ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജീപ്പിന്‍റെ അമിത വേഗതയാണ് മരണകാരണമെന്നാണ് പ്രാധമിക നിഗമനം. 

അപകടം സംഭവിച്ച് ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സണ്ണിയുടെ മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷേർളി, മക്കൾ: അമൽ, അമിത. 


Share it:

Idukki

Post A Comment: