www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വഴക്കുപറഞ്ഞതിനു മകൻ ജീവനൊടുക്കി; വിവരം അറിഞ്ഞ അമ്മ ഹൃദയാഘാതം വന്ന് മരിച്ചു

Share it:



കൊല്ലം: വഴക്കുപറഞ്ഞതിനു പത്താം ക്ലാസ് വിദ്യാർഥിയായ മകൻ ആത്മഹത്യ ചെയ്‌തതറിഞ്ഞ അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം.  

കുലശേഖരപുരം തേനേരില്‍ പതിനഞ്ചുകാരനായ അദിത്യന്‍ ആത്മഹത്യ ചെയ്‌ത വിവരമറിഞ്ഞതിന് പിന്നാലെയാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് സന്ധ്യയുടെ മരണം സംഭവിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ മധുവാണ് സന്ധ്യയുടെ ഭര്‍ത്താവ്.

കഴിഞ്ഞ ദിവസമാണ് അദിത്യന്‍ വീട്ടിന് പിന്നിലെ മരത്തില്‍ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിത്യന്‍ മരിച്ച വര്‍ത്തയറിഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യയെ ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മുത്തഛൻ വാങ്ങി വച്ച മദ്യം അബദ്ധത്തിൽ കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ചെന്നൈ: മുത്തഛൻ വാങ്ങിവച്ച മദ്യം ശീതളപാനീയമാണെന്ന് കരുതി കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് മുത്തഛൻ ഹൃദയാഘാതം വന്ന് മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ കട്പാടിക്കടുത്താണ് സംഭവം. തിരുവല്ലം അണ്ണാനഗർ സ്വദേശി ചിന്ന സ്വാമിയും കൊച്ചു മകൻ രുദ്രേഷുമാണ് മരിച്ചത്. 

ചിന്ന സ്വാമിക്ക് 62 വയസായിരുന്നു. കൂലിപ്പണിക്കാരനായ ചിന്നസ്വാമിക്ക് മദ്യപാന ശീലം ഉണ്ട്. അതിനായി വീട്ടില്‍ മദ്യകുപ്പി സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത്തരത്തില്‍ ജോലികഴിഞ്ഞെത്തി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു ചിന്ന സ്വാമി. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു. 

ചിന്നസ്വാമി മുറിയില്‍ വച്ചിരുന്ന മദ്യകുപ്പി കണ്ട രുദ്രേഷ് അത് ശീതള പാനീയമാണെന്ന് കരുതി എടുത്തു കുടിക്കുകയായിരുന്നു. ഇതോടെ ശ്വാസതടസം നേരിട്ട കുട്ടി കുഴഞ്ഞുവീണു. ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോളാണ് ചിന്ന സ്വാമി മുറിയിലേക്ക് എത്തിയത്. അയല്‍ക്കാരെയും മറ്റും വിളിച്ചുകൂട്ടിയ ചിന്നസ്വാമിയുടെ മകളും ഇതിനകം എത്തി. എന്നാല്‍ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണം എന്ന് അറിഞ്ഞ നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞുവീണു. 

ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്ന സ്വാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്തസമ്മര്‍ദ്ദം കൂടിയാണ് ചിന്നസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. 


Share it:

Kerala

Mostreaded

Post A Comment: