www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഗൾഫിൽ നിന്നും മടങ്ങി വരുന്ന ഭർത്താവിനെ സ്വീകരിക്കാനിരുന്ന ഭാര്യ കാമുകനൊപ്പം മുങ്ങി

Share it:



കാഞ്ഞങ്ങാട്: ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തുന്നതിനു മണിക്കൂറുകൾ മുമ്പ് ഭാര്യ മകളോടൊപ്പം കാമുകനൊപ്പം മുങ്ങി. സംഭവത്തിൽ ഭർത്താവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയെ കണ്ടെത്തി. ആറ് വയസുള്ള മകൾക്കൊപ്പമാണ് മാവുങ്കാൽ പുതിയ കണ്ടത്തെ ഭർതൃവീട്ടിൽ നിന്നും ചയ്യോത്ത് സ്വദേശിനി ധനിഷ ഒളിച്ചോടിയത്.

പെയിന്‍റിങ് തൊഴിലാളിയായ തച്ചങ്ങാട് അരവിൽ ജിതേഷിനൊപ്പമാണ് ധനിഷ ഒളിച്ചോടിയത്.  അതേസമയം ആറ് വയസുള്ള കുട്ടിയുമായി പോയതിനാൽ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. 

തനിക്ക് അമ്മയോടൊപ്പം പോകേണ്ടെന്നായിരുന്നു കുട്ടി കോടതിയിൽ പറഞ്ഞത്. ഇതോടെ കുട്ടിയെ പിതാവിനൊപ്പം വിട്ടു. കഴിഞ്ഞ 25നാണ് യുവതിയും കാമുകനും കുട്ടിയുമായി ഒളിച്ചോടിയത്. ഗൾഫിലായിരുന്ന ഭർത്താവ് വിനോദ് നാട്ടിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. 

ഇരുവരും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. കോടതിയിൽ തനിക്ക് ഭർത്താവിനൊപ്പം പോകേണ്ടെന്നും കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നുമായിരുന്നു യുവതി പറഞ്ഞത്. കുട്ടി ഒപ്പം പോകില്ലെന്ന് പറഞ്ഞെങ്കിലും തന്‍റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് യുവതി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ജ്വല്ലറി ഉടമയെ കുത്തി പരുക്കേൽപ്പിച്ച് പണം കവർന്ന പ്രതി പിടിയിൽ

ഇടുക്കി: ജ്വല്ലറി ഉടമയെ സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തിയ ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച് പണം കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷി (35)നെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. 

ഇരട്ടയാറിലെ എ‍യ്ഞ്ചൽ ജ്വല്ലറി ഉടമ എഴുകുംവയൽ സ്വദേശി സിജോയെ ആക്രമിച്ചാണ് പ്രതി ആറ് ലക്ഷം രൂപയുമായി കടന്നത്. പഴയ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് സിജോയെ മനീഷ് വിളിച്ചു വരുത്തുകയായിരുന്നു. സെപ്റ്റംബർ 30നു നടന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തങ്കമണി രജിസ്റ്റർ ചെയ്‌ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

തങ്കമണി ഇൻസ്പെക്ടർ എ. അജിത്ത് , എസ്.ഐ അഗസ്റ്റിൻ, എ.എസ്.ഐ ജോസഫ്, രവീന്ദ്രൻ സന്തോഷ്, സീനിയർ സി.പി.ഒ വിനോദ്, രാജേഷ്, ലിജോ, രഞ്ജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ പക്കൽ നിന്നും മോഷണ മുതൽ കണ്ടെടുത്തിട്ടുണ്ട്. 


Share it:

Kerala

Post A Comment: