www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

25 കാരിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; എൻ.ബി.സി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Share it:


ഔറംഗാബാദ്: ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. 25 കാരി നൽകിയ പരാതിയെ തുടർന്നാണ് 34 കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചാവാനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് റയിൽവേ പൊലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി പൂനെയിൽ നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്നു. 

കോടതി വിചാരണയ്ക്കായി വരുന്നതിനിടെയാണ് ലൈംഗികമായി അതിക്രമിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു. യുവാവ് അതിക്രമിച്ച് കയറിപ്പിടിച്ചെന്നും ബാഗിൽ നിന്ന് തൻ്റെ അടിവസ്ത്രം എടുത്ത് അയാളുടെ നെഞ്ചോട് ചേർത്തുവച്ചതായും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

കട്ടപ്പനയിൽ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം 

ഇടുക്കി:  തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികൻ പുളിയൻമല വലിയപാറ പാലയ്ക്കൽ സണ്ണിയാണ് (50) മരിച്ചത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമലയ്ക്ക് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സണ്ണിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ചേറ്റുകുഴിയിലെ ഏലത്തോട്ടത്തിൽ നിന്നും പണി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ പുളിയന്മലയിലേക്ക് വരികയായികയായിരുന്നു സണ്ണി. പുളിയന്മലയിൽ നിന്നും തോട്ടം തൊഴിലാളികളുമായ് വണ്ടന്മേട് ഭാഗത്തേക്ക് പോയ ജീപ്പാണ് അപകമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായ് പരുക്കേറ്റ സണ്ണിയെ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജീപ്പിന്‍റെ അമിത വേഗതയാണ് മരണകാരണമെന്നാണ് പ്രാധമിക നിഗമനം. 

അപകടം സംഭവിച്ച് ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സണ്ണിയുടെ മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷേർളി, മക്കൾ: അമൽ, അമിത. 

Share it:

Post A Comment: