ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വേർപിരിയൽ വാർത്ത സ്ഥിരീകരിച്ച് നടി സാമന്തയും നാഗചൈതന്യയും. ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. നാളുകളായി ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല.
ഇതിനിടെയാണ് ഇന്ന് എല്ലാ ചർച്ചകൾക്കും വിരാമമിട്ട് തങ്ങൾ പിരിയുകയാണെന്ന് ഇരുവരും തുറന്ന് പറഞ്ഞത്. ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു പതിറ്റാണ്ടിലധികമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തിലെ ഈ സൗഹൃദം ഇനിയങ്ങോട്ടും ഞങ്ങള്‍ക്കിടയില്‍ ഒരു സ്‌പെഷ്യല്‍ ബോണ്ടായി തുടരുമെന്ന് വിശ്വസിക്കുന്നു.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്നും ഞങ്ങള്‍ക്ക് മുന്നോട്ടു പോവാന്‍ വേണ്ട പ്രൈവസി തരണമെന്നും ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങളെ സ്‌നേഹിക്കുന്ന മറ്റുള്ളവരോടും അഭ്യർഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി- ഇങ്ങനെയായിരുന്നു സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ്.
— chaitanya akkineni (@chay_akkineni) October 2, 2021
സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് തന്‍റെ പേരിനൊപ്പമുണ്ടായിരുന്ന നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: