www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുളത്തിൽ കുളിക്കാൻ പോയ 22 കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: ബന്ധുവീട്ടിലെ കുളത്തിൽ കുളിക്കാൻപോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. രണ്ട് പേർ അറസ്റ്റിൽ. കല്ലമ്പലം മാവിൻമൂട് ചാവരുവിള പീഡന ബാബു എന്ന് വിളിക്കുന്ന സുരേഷ് ബാബു, മുത്താന പള്ളിത്താഴം കുമാർ എന്നിവരാണ് അറസ്റ്റിലായത്. 22 കാരിയെയാണ് ഇരുവരും പീഡിപ്പിക്കാൻ ശ്രമിച്ചത്. കുളിക്കാനായി ബന്ധുവീട്ടിലെ കുളത്തിലേക്ക് പോയതായിരുന്നു യുവതി.  

ഗാന്ധിജയന്തി ദിനത്തിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. പതിവായി ബന്ധു വീട്ടിലെ കുളത്തിലാണ് കുളിക്കാനും അലക്കാനുമായി യുവതി പോയിരുന്നത്. ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ യുവതി എത്തിയപ്പോൾ ബന്ധു വീട്ടിൽ ആളുണ്ടായിരുന്നില്ല. യുവതി ബന്ധു വീട്ടിൽ എത്തിയപ്പോൾ സമീപത്തുള്ള ഒരു വീട് അന്വേഷിച്ച് അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നാലുപേർ ഇവിടേക്ക് എത്തി യുവതിയെ ആക്രമിച്ചത്. മാസ്ക്ക് ധരിച്ചിരുന്നതിനാൽ ആരുടെയും മുഖം വ്യക്തമായിരുന്നില്ല.

യുവതിയുടെ കൈയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. പിടിവലിക്കിടെ ഭിത്തിയിൽ തലയിടിച്ച് ബോധം നഷ്ടമായതോടെയാണ് അക്രമികൾ അവിടെ നിന്ന് ഓടിരക്ഷപെടുകയായിരുന്നു.

കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകിയതോടെ അന്വേഷിച്ച് എത്തിയ അമ്മയാണ് യുവതി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിശോധനകൾക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

35 വയസ് തോന്നിപ്പിക്കുന്ന കറുത്ത നിറമുള്ളയാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഇയാൾക്കൊപ്പം മൂന്നു പേർ കൂടി ഉണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ അക്രമിച്ചത് പ്രദേശവാസികൾ തന്നെയാകാനാണ് സാധ്യതയെന്ന് പൊലീസ് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. പറയുന്നു. പ്രദേശത്ത് അപരിചിതരായ ആരെങ്കിലും എത്തിയോ എന്നും പൊലീസ് പരിശോധിച്ചിരുന്നു.

എന്നാൽ സംഭവം നടന്നയുടൻ പ്രദേശത്തുനിന്ന് പ്രതികളിൽ ഒരാൾ കടന്നു കളഞ്ഞത്, പിന്നീട് വീടിന് സമീപത്തുള്ളയാളെ ഫോണിൽ ബന്ധപ്പെട്ട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചതും കേസിൽ നിർണായകമായി. ഈ ഫോൺ വിളിയെ ചുറ്റിപ്പറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ പ്രതികൾ കുടുങ്ങിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light