www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാമുകി സംസാരിക്കാൻ ഇടപെടണം; ദൈവത്തിന് കത്തയച്ച് യുവാവ്

Share it:



ചെന്നൈ: കാമുകി തന്നോട് സംസാരിക്കുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ദൈവത്തിന് കത്തയച്ച് യുവാവ്. വെങ്കിടേഷ് എന്ന യുവാവ് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ശ്രദ്ധ നേടിയത്. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലേക്കാണ് യുവാവ് പതിവായി കത്തയച്ചുകൊണ്ടിരുന്നത്.  

മിക്ക ദിവസങ്ങളിലും വെങ്കിടേഷ് കത്തയച്ചിരുന്നുവെങ്കിലും തന്‍റെ വിലാസം പരാമർശിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസമെത്തിയ കത്തിലെ ആവശ്യം വായിച്ചവരാണ് ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

എനിക്ക് ആവശ്യമായ വരുമാനം നേടിത്തരണം' എന്ന് കത്തിന്റെ ഒരു ഭാഗത്ത് എഴുതിയ വെങ്കിടേഷ് പോസ്റ്റ് കാര്‍ഡിന്‍റെ മറുവശത്താണ് ഒരു യുവതിയുടെ വിശദാംശങ്ങള്‍ സഹിതം കാമുകി എല്ലാ ദിവസവും തന്നോട് സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തി തരണം' എന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ഇതോടെ വെങ്കിടേഷിനെ കണ്ടെത്തി ആഗ്രഹം നടത്തി കൊടുക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്രം അധികൃതരും യുവതിയുടെ ബന്ധുക്കളും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മുത്തഛൻ വാങ്ങി വച്ച മദ്യം അബദ്ധത്തിൽ കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ചെന്നൈ: മുത്തഛൻ വാങ്ങിവച്ച മദ്യം ശീതളപാനീയമാണെന്ന് കരുതി കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് മുത്തഛൻ ഹൃദയാഘാതം വന്ന് മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ കട്പാടിക്കടുത്താണ് സംഭവം. തിരുവല്ലം അണ്ണാനഗർ സ്വദേശി ചിന്ന സ്വാമിയും കൊച്ചു മകൻ രുദ്രേഷുമാണ് മരിച്ചത്. 

ചിന്ന സ്വാമിക്ക് 62 വയസായിരുന്നു. കൂലിപ്പണിക്കാരനായ ചിന്നസ്വാമിക്ക് മദ്യപാന ശീലം ഉണ്ട്. അതിനായി വീട്ടില്‍ മദ്യകുപ്പി സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത്തരത്തില്‍ ജോലികഴിഞ്ഞെത്തി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു ചിന്ന സ്വാമി. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു. 

ചിന്നസ്വാമി മുറിയില്‍ വച്ചിരുന്ന മദ്യകുപ്പി കണ്ട രുദ്രേഷ് അത് ശീതള പാനീയമാണെന്ന് കരുതി എടുത്തു കുടിക്കുകയായിരുന്നു. ഇതോടെ ശ്വാസതടസം നേരിട്ട കുട്ടി കുഴഞ്ഞുവീണു. ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോളാണ് ചിന്ന സ്വാമി മുറിയിലേക്ക് എത്തിയത്. അയല്‍ക്കാരെയും മറ്റും വിളിച്ചുകൂട്ടിയ ചിന്നസ്വാമിയുടെ മകളും ഇതിനകം എത്തി. എന്നാല്‍ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണം എന്ന് അറിഞ്ഞ നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞുവീണു. 

ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്ന സ്വാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്തസമ്മര്‍ദ്ദം കൂടിയാണ് ചിന്നസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. 


Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light