www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇണചേരാൻ എതിരാളിയെ കീഴ്‌പ്പെടുത്തണം; പാമ്പുകളുടെ പോരാട്ട വീഡിയോ

Share it:



മേധാവിത്വം സ്ഥാപിക്കാനുള്ള പോരാട്ടം മൃഗങ്ങൾക്കിടയിൽ പതിവാണ്. പലപ്പോഴും ഇണകൾക്ക് വേണ്ടിയാണ് പോരാട്ടം നടത്തുക. പാമ്പുകൾക്കിടയിലും ഇത്തരത്തിൽ പോരാട്ടം നടക്കാറുണ്ട്. പോരാട്ടത്തിൽ വിജയിക്കുന്ന പാമ്പിനായിരിക്കും പെൺ പാമ്പുമായി ഇണചേരാൻ കഴിയുക.  

പലപ്പോഴും ആൺ പാമ്പുകൾ തമ്മിലുള്ള ഈ പോരാട്ടം പാമ്പുകളുടെ ഇണചേരലായും മറ്റുമാണ് ആളുകൾ കരുതുന്നത്. സമാനമായി രണ്ട് പാമ്പുകൾ തമ്മിൽ നടത്തുന്ന പോരാട്ടത്തിന്‍റെ വീഡിയോ ഇപ്പോൾ യുടൂബിൽ ശ്രദ്ധ നേടുകയാണ്. ജോർജിയയിൽ നിന്നും ചിത്രീകരിച്ചതാണ് ഈ ദൃശ്യങ്ങൾ എന്നാണ് വിവരം. 

കോട്ടൻ മൗത്ത് വിഭാഗത്തിൽപെട്ട രണ്ട് പാമ്പുകൾ തമ്മിലാണ് പോരാട്ടം. പിറ്റ് വൈപ്പറുകളെന്നും അറിയപ്പെടുന്ന ഇവ താഴ്‌ന്ന പ്രദേശങ്ങളിലും തണ്ണീർതടങ്ങളിലും തടാകങ്ങളിലും, ചതുപ്പുകളിലുമായിരിക്കും കൂടുതലായി കാണപ്പെടുന്നത്. 

ജോർജിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് നാച്ചുറൽ റിസോഴ്‌സസിലെ വന്യജീവി ടെക്നീഷ്യനായ മാത്യു മൂറാണ് ബുല്ലോച്ച് കൗണ്ടിൽ നിന്നുള്ള ദൃശ്യം പകർത്തിയത്. പോരാട്ടത്തിനിടെ ഒന്നിനുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് പാമ്പുകൾ നടത്തുന്നത്. ഇത്തരം പോരാട്ടങ്ങളിൽ പാമ്പുകൾ വിഷം പ്രയോഗിക്കാറില്ല. ശരീരം ഉയർത്തി ബലപ്രയോഗത്തിലൂടെ തലകൾ ഉയർത്തിപിടിക്കാനാണ് പാമ്പുകളുടെ ശ്രമം. 

ഉയർന്നു നിൽക്കുന്ന പാമ്പിനെ താഴ്ത്താനായിരിക്കും പാമ്പുകൾ പരസ്പരം ശ്രമിക്കുക. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന പോരാട്ടത്തിൽ വലിപ്പവും കരുത്തും കൂടുതലുള്ളവരാണ് വിജയിക്കുക. ആൺ പാമ്പുകൾ പോരാട്ടം നടത്തുമ്പോൾ സമീപത്ത് പതുങ്ങിയിരിക്കുന്ന പെൺപാമ്പ് വിജയിക്കുന്ന ആൺ പാമ്പുമായി ഇണചേരും. ജോർജിയയിൽ കാണപ്പെടുന്ന വിഷ പാമ്പുകളിൽ ഒന്നാണ് കോട്ടൻ മൗത്ത് പാമ്പുകൾ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Share it:

Video

Post A Comment: