www.superprimetime.com

Total Pageviews

44,971,190

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ സ്‌പിൽവെ ഷട്ടർ 11.30ന് ഉയർത്തും

mullaperiyar-dam
Share it:

mullaperiyar-dam


കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്‌പിൽവെ ഷട്ടറുകൾ 11.30നു തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് നിലവിലെ തീരുമാനം. അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് നിലവിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിലെ നീരൊഴുക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാൽ മുല്ലപ്പെരിയാർ തുറക്കുന്നതോടെ പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നേക്കും. 

മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫിന്‍റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴുപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്. 137.15 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 9,116 ക്യുസെക്സ് വെള്ളമാണ് ഡ‍ാമിലേക്കുള്ള നീരൊഴുക്ക്. 2,166 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് അനുസരിച്ച് 137.50 ആണ് ഓഗസ്റ്റ് 10 അനുസരിച്ചുള്ള ജലനിരപ്പ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ


Share it:

Kerala

Post A Comment:

Also Read

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത് 12 വയസുകാരി

കണ്ണൂർ: നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12 വയസുകാരി. പാപ്പനിശേരി പാറക്കലിലാണ് സംഭവ