കൊച്ചി: ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലുവും നീലുവും വെള്ളിത്തിരയിലും ഒന്നിക്കുന്നു. ഇരുവരും ഇതിനോടകം നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും ഇരുവരും ഒന്നിച്ചെത്തുന്നത് ആദ്യമാണ്. "ലെയ്ക്ക" എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
ബിജു സോപാനത്തിനും നിഷ സാരംഗിനും പുറമെ ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഒരു നായയാണ്. ആ നായയുടെ പേര് തന്നെയാണ് ചിത്രത്തിന്‍റെ പേരും. ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതു ലക്ഷ്‌മി, റോഷ്‌നി നന്ദന വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ, സേതു ലക്ഷ്‌മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിപിഎസ് ആൻഡ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: