www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1763) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുറ്റുപാടുമുള്ളവരെ സ്ക്രീനിൽ കാണുന്നതുപോലെ... അതിജീവനത്തിന്‍റെ കഥ പറഞ്ഞ് കപ്പേള

Share it:

കൊച്ചി: ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച നടിയാണ് അന്നബെൻ. നമുക്കിടയിലെ ഒരാൾ എന്ന ഫിലാണ് എല്ലാ കഥാപാത്രങ്ങളിലും അന്ന ബെൻ നൽകിയിരിക്കുന്നത്. പുതിയ ചിത്രമായ കപ്പേളയിലും സമാനമാണ് അന്നയുടെ വേഷം. ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർക്കൊപ്പം അന്ന ബെന്നും കേന്ദ്ര കഥാപാത്രമായെത്തുന്ന കപ്പേള തീയേറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. 


സാധാരണ മനുഷ്യരുടെ പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. മലയോര ഗ്രാമത്തിൽ ജീവിക്കുന്ന സാധാരണക്കാരിയാണ് ജെസി (അന്ന ബെൻ). നമ്പർ തെറ്റി പോകുന്ന ഒരു ഫോൺ കോൾ ഓട്ടോറിക്ഷ ഡ്രൈവറായ ‌വിഷ്‌ണുവിലേക്ക് (റോഷൻ മാത്യു) അവളെ അടുപ്പിക്കുന്നു. നേരിട്ടു കാണാതെ ഇരുവരും പ്രണയിക്കുന്നു. ഇതിനിടയിൽ ജെസിക്ക് ഗ്രാമത്തിലെ സമ്പന്നനായ ബെന്നിയുടെ വിവാഹാലോചന വരുന്നു. തൻ്റെ സമ്മതം പോലുമില്ലാതെ വിവാഹം നടക്കുമെന്ന് ജെസി ഭയപ്പെടുന്നു. വിഷ്‌ണുവിനെ കാണാനായി അവൾ കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്നു.

തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നമുക്ക് ചുറ്റും കാണുന്ന ചിലരെ ബിഗ് സ്ക്രീനിൽ കാണുന്നതു പോലെയുള്ള അനുഭവം. ഒരുപാട് ജെസിമാർക്ക് വേണ്ടിയുള്ളതാണ് ഈ സിനിമ. നമുക്കൊപ്പം ജെസിമാരുണ്ടാകും. ഒരിക്കലെങ്കിലും കടൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഇഷ്ടങ്ങൾ തുറന്ന് പറയാനാകാതെ പോകുന്ന, നേരിൽ കാണാതെ പ്രണയിക്കുന്ന ജെസിമാർ. അങ്ങനെയുള്ള ഒരുപാട് ജെസിമാരുടെ കഥയാണ് കപ്പേള.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

review

Post A Comment: