സൗന്ദര്യം തന്നെയാണ് ബോളിവുഡ് നടി മലൈക അറോറയുടെ കരുത്ത്. 46-ാം വയസിലും നടി ശ്രദ്ധേയയാകുന്നതും ഇതേ സൗന്ദര്യം കൊണ്ടു തന്നെയാണ്. ബോളിവുഡിലെ യുവ സുന്ദരികൾക്ക് മലൈക എപ്പോഴും ഒരു വെല്ലുവിളിയാണ്.
മലൈക തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്തിന്‍റെയും ഫാഷൻ ലോകത്തിന്‍റെയും ശ്രദ്ധ പിടിച്ചുപറ്റിയത്. കറുപ്പ് നിറത്തില്‍ എംബ്രോഡറി ചെയ്‌ത ഡ്രസ്സില്‍ അതീവ സുന്ദരിയായിരുന്നു മലൈക. സാന്‍ഡ്ര മണ്‍സൂറാണ് ഡിസൈനർ. 1,70,940 രൂപയാണ് ഇതിന്‍റെ വില. ചിത്രങ്ങൾ മലൈക തന്നെയാണ് പങ്കുവെച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: