ഇടുക്കി: വെൺമണിയിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. വെൺമണി പാലക്കാട്ട് സുനിലിന്‍റെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30ഓടെ വെൺമണി ബ്ലാത്തിക്കവലയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വെൺമണി സെന്‍റ് ജോർജ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
അപകടത്തിൽ ഗുരുതര പരുക്കേറ്റ ദേവനന്ദയെ ഉടൻ തന്നെ കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഇന്നു പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. റോഡരികിലെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങവെയാണ് അപകടമെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. കാർ അമിത വേഗത്തിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ദേവനന്ദയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: