മുംബൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 44 കാരിയോട് ഐസിയു വാർഡിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയ ഡോക്‌ടർ കുടുങ്ങി. മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. 34 വയസുകാരൻ ഡോക്‌ടർക്കെതിരെ കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കോവിഡ് രോഗിയുമായി അടുത്തിടപഴകിയതിനാൽ ഡോക്‌ടർ ഇപ്പോൾ ക്വാറന്‍റൈനിലാണ്. ക്വാറന്‍റൈൻ കാലം കഴിയാതെ ഡോക്‌ടറെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും ക്വാറന്‍റൈൻ കഴിഞ്ഞാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം നടക്കുന്നതിന്‍റെ തലേദിവസം ആശുപത്രിയിൽ ജോലിക്ക് ചേർന്ന ഡോക്ടർ ആദ്യദിവസത്തെ ഡ്യൂട്ടിയിൽ തന്നെയാണ് കേസിൽ കുടുങ്ങിയത്. 44 കാരി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്.
ഐസിയു വാർഡിൽ പ്രവേശിപ്പിച്ച ഇവരോട് ഡ്യൂട്ടിയുലുണ്ടായിരുന്ന ഡോക്‌ടർ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അവശ നിലയിലായിരുന്നതിനാൽ ആസമയത്ത് ഇവർക്ക് പ്രതികരിക്കാനായില്ല. പിന്നീടാണ് ഇവർ ഡോക്‌ടർക്കെതിരെ പൊലീസിൽ പരാതി നൽകുന്നത്. 34 കാരനായ ഡോക്‌ടർ മുൻപും സ്ത്രീകളോട് അതിക്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: