www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

ലോക് ഡൗൺ; 70 ശതമാനത്തോളം സ്ത്രീകൾ ആഗ്രമില്ലാതെ ഗർഭിണികളാകും

Share it:


ജനീവ: ലോക് ഡൗൺ അനിയന്ത്രിതമായി തുടരുന്ന രാജ്യങ്ങളിൽ സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കാതെ തന്നെ ഗർഭിണികളാകേണ്ടി വരുമെന്ന് യു.എൻ. പോപ്പുലേഷൻ ഫണ്ടിന്‍റെ മുന്നറിയിപ്പ്. 

മാസങ്ങളായി ലോക് ഡൗൺ തുടരുന്ന വികസ്വര രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഗർഭ നിരോധനോപാധികൾ ലഭ്യമില്ല. ഇതോടെ താൽപര്യമില്ലെങ്കിലും സ്ത്രീകൾ ഗർഭം ധരിക്കാൻ നിർബന്ധിതരാകുമെന്നാണ് പോപ്പുലേഷൻ ഫണ്ട് ചൂണ്ടിക്കാണിക്കുന്നത്.

വിതരണ രംഗത്തെ തടസമാണ് ഗർഭ നിരോധനോപാധികൾക്ക് ക്ഷാമം നേരിടാൻ കാരണമെന്ന് പോപ്പുലേഷൻ ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ നതാലിയ കനേം പറഞ്ഞു.



ലോകമെങ്ങുമുള്ള സ്ത്രീകളെ ബാധിക്കുന്ന കൊറോണാനന്തര ദുരന്തമാണ് ഇതെന്നും നതാലിയ പറഞ്ഞു. തങ്ങളുടെ കുടുംബം എങ്ങനെ വേണം എന്ന് നിശ്ചയിക്കാനും ആരോഗ്യവും ശരീരവും സംരക്ഷിക്കാനും സ്ത്രീകൾക്ക് ഇത് മൂലം സാധിക്കാതെ വരുന്നു. വികസ്വര അവികസിത രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകൾക്ക് ഗർഭനിരോധനോപാധികൾ ഉപയോഗിക്കാറുണ്ട്. കൊറോണ കാലത്ത് ഇവയുടെ ലഭ്യത കുറയുമ്പോൾ ഇവരിൽ 70 ലക്ഷത്തോളംപേർക്കെങ്കിലും ഗർഭിണികളാവും.

ഇതുമായി ബന്ധപ്പെട്ട് ഗാർഹിക പീഡനങ്ങൾ ഇക്കാലയളവിൽ കുതിച്ചുയരുമെന്നും പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ സംരക്ഷണത്തിനായുള്ള വിവിധ പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പിലെ കാലതാമസം സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ കുത്തനെ ഉയർത്തുമെന്നും റിപ്പോർട്ട് പറയുന്നു. 

ആറു മാസത്തിനിടെ 3.1 കോടി അതിക്രമ കേസുകൾ കൂടുതൽ ഉണ്ടാകും. അടച്ചിടൽ തുടരുകയാണെങ്കിൽ ഓരോ മൂന്നു മാസവും 1.5 കോടി എന്ന രീതിയിൽ ഈ കേസുകൾ വർധിക്കും. അടുത്ത പത്ത് വർഷത്തിനിടെ ചേലാകർമത്തിനിരയാകുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 20 ലക്ഷത്തിന്‍റെ വർധന ഉണ്ടായേക്കും. 1.3 കോടി ബാല വിവാഹങ്ങൾ 10 വർഷത്തിനുള്ളിൽ കൂടുതലായി നടക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: