ന്യൂഡൽഹി: എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് വില കുറയുന്നത്. ഡെൽഹിയിൽ ഒരു സിലിണ്ടറിന് 162.50 രൂപ വരെയാണ് ഇന്ന് കുറഞ്ഞത്. ഓയിൽ മാർക്കറ്റിങ് കമ്പനികൾ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സമാനമായ നിരക്ക് കുറയ്ക്കൽ നടപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ 14.2 കിലോഗ്രാം സബ്‌സിഡിയില്ലാത്ത എൽപിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) സിലിണ്ടറിന്‍റെ ഇന്നത്തെ വില 744 രൂപയിൽ നിന്ന് 581.50 രൂപയായി കുറഞ്ഞു.
മുംബൈയിൽ എൽപിജി സിലിണ്ടറിന് 579 രൂപയാണ് വില. നേരത്തെ ഇത് 714.50 രൂപയായിരുന്നു. കൊൽക്കത്തയിൽ പാചക വാതക ഇന്ധന നിരക്ക് 190 രൂപ കുറഞ്ഞ് 584.50 രൂപയായി. ചെന്നൈയിൽ എൽപിജി സിലിണ്ടറുകൾക്ക് 569.50 രൂപയായി കുറഞ്ഞിട്ടുണ്ട്.
ആഗോള എണ്ണ വിപണിയിലെ മാന്ദ്യമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ എൽപിജി സിലിണ്ടറുകളുടെ വില ഒന്നിലേറെ തവണ കുറയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ കൂടിക്കൊണ്ടിരുന്ന നിരക്കാണ് ഇപ്പോൾ കുറഞ്ഞുതുടങ്ങിയത്. ഗാർഹിക ഉപഭോക്താക്കളെ സംബന്ധിച്ച് ഈ വിലക്കുറവ് വലിയ ആശ്വാസമായിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: