www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1449) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കോട്ടയവും കണ്ണൂരും ഉൾപ്പെടെ രാജ്യത്ത് 130 ജില്ലകൾ റെഡ് സോണിൽ

Share it:

ന്യൂഡെൽഹി: ലോക് ഡൗൺ അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ രാജ്യത്തെ 130 ജില്ലകളെ റെഡ് സോണാക്കി കേന്ദ്രം. ഇവിടങ്ങളിൽ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണിലുള്ള 284 ജില്ലകളിൽ ഭാഗിക ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ 319 ജില്ലകളാണുള്ളത്. ഇവിടെ കൂടുതല്‍ ഇളവുകള്‍ വരും. ഡല്‍ഹിയില്‍ 11 ജില്ലകളും റെഡ്സോണില്‍. തമിഴ്നാട്ടില്‍ 24ല്‍ 12 ജില്ലകള്‍ റെഡ് സോണിലാണ്. 

കോട്ടയവും കണ്ണൂരുമാണ് കേരളത്തിൽ റെഡ്സോണിലുള്ളത്. വയനാടും എറണാകുളവും ഗ്രീന്‍സോണിലാണ്. 28 ദിവസമായി പുതിയ രോഗികളില്ലാത്തതിനാലാണ് ഇവിടങ്ങൾ ഗ്രീൻ സോണിലായത്. മറ്റെല്ലാ ജില്ലകളും ഓറഞ്ച് സോണില്‍. കൂടുതൽ ഇളവുകളോടെ മേയ് നാല് മുതൽ മൂന്നാം ഘട്ട ലോക്ഡൗൺ നിലവിൽ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന സൂചന. 

ആക്ടീവ് കോവിഡ്‌ കേസുകൾ ഇല്ലാത്ത ജില്ലകളിൽ വ്യവസായ- വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ജനങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുൻതൂക്കം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും കരുതുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം വ്യവസായികള്‍ക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: