www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു സ്‌മാർട്ട് ഫോണിൽ രണ്ട് വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം

Share it:

വാട്‌സാപ്പ് ല്ലാതെ ഒന്നും നടക്കില്ലെന്നതാണ് ഇന്നത്തെ സ്ഥിതി. ഓഫീസ് കാര്യങ്ങൾ തുടങ്ങി കുടുംബ കാര്യങ്ങൾ വരെ ചർച്ച ചെയ്യുന്നത് വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചാറ്റുകളിലുമാണ്. നിരവധി പേർ വാട്‌സാപ്പ് ഉപയോഗിച്ച് ബിസിനസും ചെയ്യുന്നു. അതേസമയം ഒരു ഫോണിൽ രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കാത്തതാണ് പലരും നേരിടുന്ന പ്രശ്‌നം. 

ചിലർക്കെങ്കിലും സ്വകാര്യ ആവശ്യത്തിനായും, ഓഫീസ് ആവശ്യത്തിനായും രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഈ ആവശ്യമുള്ള പലരും രണ്ട് സിം കാർഡുകളും രണ്ട് ഫോണുകളിൽ സ്ഥാപിച്ചാവും രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്.

അതെ സമയം ഡ്യുവൽ-സിമ്മുകളുടെ ഈ കാലത്ത് ഈ ആവശ്യത്തിനായി രണ്ട് ഫോൺ വാങ്ങേണ്ട കാര്യമില്ല. ഷവോമി, സാംസങ്, വിവോ, ഓപ്പോ, വാവേയ്, ഹോണർ തുടങ്ങിയ പല സ്മാർട്ട്ഫോൺ നിർമാതാക്കളും തങ്ങളുടെ ഫോണുകളിൽ വാട്‌സാപ്പ് പോലുള്ള ആപ്പുകൾ രണ്ട് രീതിയിൽ പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഡ്യുവൽ ആപ്‌സ് അല്ലെങ്കിൽ 'ഡ്യുവൽ മോഡ്' എന്നാണ് ഈ സംവിധാനത്തിന്‍റെ പേര്. 

ബ്രാൻഡ് അനുസരിച്ച് ഓരോ ഫോണുകൾക്കും ഈ സവിശേഷതയുടെ പേര് വ്യത്യസ്തമാണ്. പല സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും പിടി ഇല്ലാത്ത ഈ ഫീച്ചറിനെപ്പറ്റി അറിയാം.

ഓരോ ബ്രാൻഡും ഈ സംവിധാനത്തെ പറയുന്ന പേരും ഫോണിന്‍റെ സെറ്റിങ്സിൽ എവിടെയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത് എന്നും മനസിലാക്കാം.

1. സാംസങ്: ഡ്യുവൽ മെസഞ്ചർ

    സെറ്റിങ്‌സ്: അഡ്വാൻസ് ഫീച്ചർസ് ഡ്യുവൽ മെസഞ്ചർ

2. ഷവോമി (MIUI): ഡ്യുവൽ ആപ്പ്സ്

    സെറ്റിങ്‌സ്: ഡ്യുവൽ ആപ്പ്സ്

3. ഓപ്പോ: ക്ലോൺ ആപ്പ്സ്

    സെറ്റിങ്‌സ്: ക്ലോൺ ആപ്പ്സ്

4. വിവോ: ആപ്പ് ക്ലോൺ

    സെറ്റിങ്‌സ്: ആപ്പ് ക്ലോൺ

5. അസൂസ്: ട്വിൻ ആപ്പ്സ്

    സെറ്റിങ്‌സ്: ട്വിൻ ആപ്പ്സ്

6. വാവേയ്, ഹോണർ: ആപ്പ് ട്വിൻ

     സെറ്റിങ്‌സ്: ആപ്പ് ട്വിൻ

എങ്ങനെ 2 വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം?

1. നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ സെറ്റിങ്സിൽ ചെന്ന് ഡ്യുവൽ അപ്ലിക്കേഷൻ സെറ്റിങ്സ് ഓപ്‌ഷൻ തുറക്കുക.

2. ലിസ്റ്റിൽ നിന്നും വാട്ട്‌സ്ആപ്പ് തെരഞ്ഞെടുക്കുക (ഏതു ആപ്പ് വേണമെങ്കിൽ ഇങ്ങനെ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം).

3. ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന ഡ്യൂപ്ലിക്കേഷൻ പൂർണമാവാൻ കാത്തിരിക്കുക.

4. തുടർന്ന് ഹോം സ്‌ക്രീനിലേക്ക് പോയി നിങ്ങളുടെ അപ്ലിക്കേഷൻ ലോഞ്ചറിൽ കാണുന്ന രണ്ടാമത്തെ വാട്ട്‌സ്ആപ്പ് ലോഗോയിൽ ക്ലിക്ക് ചെയ്യുക.

5. നിങ്ങളുടെ രണ്ടാം ഫോൺ നമ്പർ ഉപയോഗിച്ച് രണ്ടാമത്തെ വാട്സ്ആപ്പ് അക്കൗണ്ട് പ്രവർത്തിപ്പിക്കുക.

-step-by-step-guide

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9


Share it:

Science

Post A Comment: