www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹൈസ്‌കൂൾ കാലത്തെ ആദ്യ പ്രണയം; റിമിടോമിയുടെ വെളിപ്പെടുത്തലിൽ അമ്പരപ്പ് മാറാതെ പ്രേക്ഷകർ

Share it:

ഗായികയും നടിയുമായ റിമി ടോമി മിനി സ്ക്രീനിലും സജീവ സാനിധ്യമാണ്. കഴിഞ്ഞ ദിവസം തന്‍റെ കൗമാര കാല പ്രണയത്തെകുറിച്ച് റിമി ടോമി നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മഴവിൽ മനോരമ ചാനലിലെ സൂപ്പർ ഫോർ എന്ന പരിപാടിയിലായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ. 

റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ

ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് എന്‍റെ മനസില്‍ ആദ്യമായി പ്രണയം തോന്നിയത്. പാലായില്‍ തന്നെയുള്ള ആളാണ്.

അയാള്‍ക്ക് എന്നേക്കാള്‍ അഞ്ചോ ആറോ വയസ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസിലായി.

സ്‌കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അയാള്‍ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാല്‍ പോലും മുഖത്തു നോക്കാന്‍ പേടിയായിരുന്നു.

അക്കാലം മുതല്‍ ഞാന്‍ പള്ളി ക്വയറില്‍ സജീവമായിരുന്നു. ഞാന്‍ പാടിയ പാട്ടുകളൊക്കെ റെക്കോര്‍ഡ് ചെയ്ത് അയാള്‍ സ്ഥിരം കേള്‍ക്കുമായിരുന്നു.

അതുപോലെ തന്നെ ഞാന്‍ ആ വഴി പോകുമ്പോള്‍ എന്‍റെ പാട്ടുകള്‍ അയാളുടെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും പ്ലേ ചെയ്യിപ്പിക്കുകയും ചെയ്തു.

ഒരിക്കല്‍ പള്ളിയിലെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും രക്തപരിശോധന നടത്തി. പരിശോധനാഫലത്തില്‍ എന്‍റെയും ആ പയ്യന്‍റെയും ഗ്രൂപ്പുകള്‍ ഒന്നായിരുന്നു.

ആ സന്തോഷത്തില്‍ അയാള്‍ അവിടെയുള്ള എല്ലാവര്‍ക്കും മിഠായികളൊക്കെ വാങ്ങിക്കൊടുത്തു. അതൊക്കെയാണ് അന്നത്തെ ഓര്‍മകള്‍. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ പഠനാവശ്യവുമായി ബന്ധപ്പെട്ട് അയാള്‍ ആ നാട്ടില്‍ നിന്നു മാറി.

പിന്നെ ഞാന്‍ അയാളെ കണ്ടിട്ടേയില്ല. ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണെന്നു മാത്രം അറിയാം. മറ്റു വിവരങ്ങളൊന്നും അറിയില്ല.’ റിമി ടോമി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Entertainment

mollywood

Post A Comment: