മാഞ്ചസ്റ്റർ: പാശ്ചാത്യ രാജ്യങ്ങളിൽ സ്വവർഗ വിവാഹങ്ങളും സ്വവർഗ പ്രണയവും പുതിയ വാർത്തയല്ല. എന്നാൽ സ്വവർഗാനുരാഗിയായ സഹോദരന് അഛനാകാനുള്ള ആഗ്രഹം പൂർത്തികരിക്കാൻ വാടക അമ്മയാകാൻ തയാറായിരിക്കുകയാണ് സഹോദരി. മാഞ്ചസ്റ്ററിലാണ് സംഭവം നടന്നത്.
42 വയസുകാരിയായ ട്രെയ്സി ഹൾസാണ് തന്‍റെ സഹോദരനായ അന്തോണി വില്യംസിന്‍റെ (38) യും പ്രതിശ്രുധ ജീവിത പങ്കാളി റെയ് വില്യംസി (30)ന്‍റെയും മക്കളുടെ അമ്മയാവാ൯ തയാറായത്. ഒരു വർഷത്തിലധികമായി 'വാടക' അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഇരുവരും.
കഴിഞ്ഞ വർഷം ഒക്ടോബർ 12 നാണ് ഇരുവരും തങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. ഐ വി എഫ് സർജറിക്കായി രണ്ടു പേരും കൂടി 36,000 പൗണ്ട് ലോണെടുത്തിരുന്നു. രണ്ടു പേരും കൂടിയാണ് സ്പേം നൽകിയത്. അതേ സമയം അണ്ഡം നൽകിയത് ആരെന്ന് ഇരുവരും വെളിപ്പെടുത്താ൯ തയ്യാറായില്ല. സഹോദരി ട്രെയ്സി കുഞ്ഞു നാൾ മുതലേ തന്‍റെ ബെസ്റ്റ് ഫ്രെണ്ട് കൂടിയാണെന്ന് പറഞ്ഞ അന്തോണി അവളുടെ വിവാഹത്തിന് അഛന്‍റെ പകരം കൈ പിടിച്ചത് താനാണെന്നും പറഞ്ഞു.
മാഞ്ചസ്റ്ററിൽ സബ് വേയുടെ ഫ്രാഞ്ചസി ഉടമാണ് അന്തോണി. അതേ ബ്രാഞ്ചിൽ ഏരിയ മാനേജറായി ട്രെയ്സി ജോലി ചെയ്യുന്നു. വർഷങ്ങളായി വാടക അമ്മയെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്ന ദമ്പതികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. മുൻപ് ഞാ൯ രണ്ട് തവണ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഇരുവരും ചിരിച്ചു തള്ളുകയായിരുന്നന്ന് ട്രെയ്സി പറയുന്നു. മൂന്നാം തവണയാണ് അവർ കാര്യമായെടുന്നത്.
അതേസയമം, ഈ പ്രായത്തിലും ഒരു കുഞ്ഞിന് ഗർഭം നൽകാ൯ കഴിയുമോ എന്ന ആശങ്കയാണ് ട്രെയ്സിയുടെ ഭർത്താവിനുണ്ടായിരുന്നത്. എന്നാൽ, അന്തോണി തന്‍റെ കുഞ്ഞിനെ വഹിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ചത് തന്നിലുള്ള സഹോദരന്‍റെ വിശ്വാസമാണ് കാണിക്കുന്നതെന്ന് ട്രെയ്സി പറയുന്നു. ട്രെയ്സി ഇതിന് മുമ്പ് ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്.
ജീവിതത്തിൽ ഏറ്റലും വിലപ്പെട്ട സമ്മാനം നൽകിയെന്നാണ് സഹോദരിയെപ്പറ്റി അന്തോണി പറയുന്നത്. അവർ വിലമതിക്കാനാവാത്ത ഈ ഉദ്യമത്തിന് പകരമായി കാശ് ഒന്നും വാങ്ങിയില്ല എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റിലെ ഒരു ഐ വി എഫ് കേന്ദ്രത്തിൽ തങ്ങളുടെ ബീജം നൽകിയ ഇവർ രണ്ട് വ്യത്യസ്ത ബാച്ചുകളായി വേർതിരിച്ചിരുന്നു. രണ്ട് തവണ ഐ വി എഫ് പരാജയപ്പെട്ടെങ്കിലും മൂന്നാം തവണം ഭാഗ്യം ഇവരെ തുണക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: