ഹൈദരാബാദ്: ഭർത്താവ് തന്നെക്കാൾ കൂടുതലായി സഹോദര പുത്രനെ സ്‌ഹേനിക്കുന്നുവെന്ന് തോന്നിയ യുവതി മൂന്നു വയസുകാരനെ എറിഞ്ഞു കൊന്നു. ഹൈദരാബാദ് ഭവാനി നഗറിൽ അയേഷ (22) എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് എറിഞ്ഞത്.
ഇന്നലെയായിരുന്നു സംഭവം. ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു. സഹോദര പുത്രനായ മൂന്നു വയസുകാരനെ ഇതിനാൽ തന്നെ ഭർത്താവിന് വലിയ കാര്യമായിരുന്നു.
കുഞ്ഞ് ജനിക്കാത്തതിലും മരുമകനോടുള്ള ഭര്‍ത്താവിന്‍റെ സ്നേഹവും യുവതിയെ അസ്വസ്ഥതയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ അപകടപ്പെടുത്താന്‍ യുവതി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: