ഇടുക്കി: ദിവസങ്ങളുടെ വ്യത്യാസത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കോവിഡ് ബാധിച്ച് മരിച്ചു. വലിയതോവാള മന്നാക്കുടി കപ്യാരുതോട്ടത്തിൽ ചാക്കോ (പാപ്പൻ-93) ആണ് കുടുംബത്തിൽ മൂന്നാമതായി മരണത്തിനു കീഴടങ്ങിയത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം.
ചാക്കോയുടെ ഭാര്യ ഭാര്യ അന്നമ്മ(92) ഏപ്രില്‍ 22 നും ഇവരുടെ മകന്‍ ബിജു(50) ഏപ്രില്‍ 30 നും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് മൂന്നു പേർക്കും കോവിഡ് കണ്ടെത്തിയത്. തുടർന്ന് കട്ടപ്പനയിലെ കോവിഡ് സെന്‍ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് ബിജുവിന് ശ്വാസതടസം നേരിട്ടതിനാല്‍ തിരുവല്ലായിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു മരണം.
ചാക്കോയുടെ സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തി. മറ്റ് മക്കള്‍: ആലി, ജെയിംസുകുട്ടി, തങ്കമ്മ, ബാബു, ജയ്‌നമ്മ, സജിമോന്‍, ബൈജു, പരേതയായ മേരി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: