ഇടുക്കി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുടുംബശ്രീ പ്രവർത്തക മരിച്ചു. ഉപ്പുതറ കാപ്പിപ്പതാൽ തുമ്പിക്കന്നിക്കൽ സാലി ഷാജിയാണ് (52) മരിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നില വഷളായതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ ആദ്യവാരം മകനിലാണ് ആദ്യം രോഗബാധയുണ്ടായത്. തുടർന്ന് മാതാപിതാക്കളായ ഷാജിക്കും സാലിക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ ഷാജിക്കും മക്കൾക്കും നെഗറ്റീവായി .എന്നാൽ സാലിയുടെ നില വഷളാകുകയായിരുന്നു.
മുമ്പ് അർബുദ ചികിത്സയ്ക്ക് വിധേയയായി സുഖം പ്രാപിച്ചിരുന്നു. എന്നാൽ കോവിഡ് ബാധിച്ചതോടെ വീണ്ടും ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു മരണം. ഉപ്പുതറ സി.ഡി.എസ് 17-ാം വാർഡിലെ പ്രതിനിധിയായിരുന്നു സാലി. മക്കൾ: അഖിൽ, അഖില.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: