കൊച്ചി: ബാലതാരമായെത്തിയ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ സജീവ സാനിധ്യമായിരുന്ന നടിയാണ് സിന്ധുമേനോൻ. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും വേഷമിട്ട താരം എവിടെയാണെന്ന അന്വേഷണം സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നിരുന്നു.
സിനിമകളിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറിയ താരം ഇപ്പോൾ രാജ്യം വിട്ടെന്നാണ് പുറത്തു വരുന്ന വിവരം. ഒരു സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെട്ടതോടെയാണ് താരം പൊതുരംഗത്തു നിന്നും വിട്ടു നിന്നത്.
ബാലതാരമായിട്ടാണ് സിന്ധുമേനോൻ മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. പിന്നീട് രാഷ്‌മി എന്ന കന്നഡ ചിത്രത്തിലായിരുന്നു തുടക്കം. പിന്നീട്, നായികയായും സഹനടിയായും വില്ലത്തിയായുമൊക്കെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു.
മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം ഹിറ്റ് ചിത്രങ്ങളിലും പങ്കാളിയായിരുന്നു. മിസ്റ്റർ ബ്രഹ്‌മചാരി, മഞ്ചാടിക്കുരു, വേഷം, രാജമാണിക്യം, തൊമ്മനും മക്കളും, ട്വന്‍റി ട്വന്‍റി തുടങ്ങിയവ താരത്തിന്‍റെ ചില ചിത്രങ്ങൾ മാത്രം.
അഭിനയത്തിനൊപ്പം നർത്തകി കൂടിയായിരുന്ന താരം വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് 2018ൽ നടിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്‌തതോടെ വീണ്ടും വാർത്തകളിൽ ഇടം നേടി.
ബാംഗ്ലൂരിൽ താമസമായിരുന്ന താരം പിന്നീട് സോഷ്യൽ മീഡിയകളിലും സജീവമല്ലാതായി. ആന്ധ്ര സ്വദേശിയായ ഐടി പ്രൊഫഷ്‌ണൽ പ്രഭുവാണ് ഭർത്താവ്. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട്. ഇപ്പോൾ താരം കുടുംബ സമേതം ഇംഗ്ലണ്ടിലാണ് താമസമെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
Post A Comment: